Chapter Title : ദേവനന്ദ 8 [വില്ലി]
തന്നെ അതൊരു പാഷ്സൽ പേപ്പറിൽ പൊതിഞ്ഞെടുത്തു പുറത്തു ഒരു പള്ളിമുറ്റത്ത് കണ്ട വയസായ സ്ത്രീക്ക് അവൾ തന്നെ കൊടുത്തു.
എല്ലാം കൗതുകത്തോടെ ഞാൻ നോക്കി കണ്ടു . ഈ പെണ്ണുങ്ങളെ മനസിലാക്കാൻ വലിയ പാടാണ് . പക്ഷെ എന്റെ പെണ്ണിനെ മനസിലാക്കുക എന്നത് അതിലും പാടാണ്. ചിലസമയങ്ങളിൽ എന്തിനും കണ്ണ് നിറക്കുന്ന തൊട്ടാവാടി പെണ്ണാണെങ്കിൽ കുറുമ്പ് നിറഞ്ഞ ഒരു ദേവുവാണ് പലപ്പോഴായും എനിക്ക് അവൾ. എല്ലാം കടന്നു എന്നെ പോലും അതിശയിപ്പിക്കാൻ പോകുന്ന ഒരു നല്ല പക്വതയുള്ള പെണ്ണായും ചിലപ്പോൾ അവൾ അവതരിക്കും. ഇതുപോലെ !
വഴിയോരത്തു വച്ചിരുന്ന കൃഷ്ണ രൂപം അവളെ വല്ലാതെ ആകർഷിച്ചിരുന്നു എന്ന് അവളുടെ മുഖത്തു നിന്നു തന്നെ ഞാൻ ഊഹിച്ചു എടുത്തു ...
" ചേട്ടാ.. ഈ കണ്ണന് എന്താ വില....? "
ദേവു നോക്കി നിന്ന കണ്ണന്റെ രൂപം കൈയിൽ എടുത്തു ഞാൻ ചോദിച്ചു.
" നന്ദുവേട്ട .. എനിക്ക് വേണ്ടാ അതു. ഞാൻ വെറുതെ നോക്കിയാതാ ..... "
മറുപടി കൊടുക്കാതെ ഞാനായാൾ ആവശ്യപ്പെട്ട പണം നൽകി അതു വാങ്ങി.. അതു ദേവുവിന് നേരെ നീട്ടി.
" എന്തിനാ നന്ദുവേട്ട ഇത്... ഞാൻ ഒരു രസത്തിന് നോക്കി നിന്നതല്ലേ..... "
"എന്റെ ദേവുട്ടിക്കു ഞാൻ ആദ്യമായി വാങ്ങി തരുന്ന സമ്മാനം ആണിത്. വേണ്ടെന്നു പറയാതെ വാങ്ങിക്കോ.. !"
ചെറു വലിപ്പം ഉള്ള ആ കൃഷ്ണന്റെ രൂപം ഒരു പരിഭവവും കൂടാതെ അവൾ ഏറ്റു വാങ്ങി. ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. പിന്നെയും എന്റെ കൈയിൽ തൂങ്ങി അവൾ
💬 Comments
View all comments