0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.6K
ആ പട്ടണം മുഴുവൻ ചുറ്റി കണ്ടു.  സന്തോഷവതിയാണ് ഇന്നെന്റെ പെണ്ണ്.  എനിക്കും അതു തന്നെ ആയിരുന്നു വേണ്ടത്.  എന്നും ഇതുപോലെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും. എന്തൊക്കെയോ പറഞ്ഞു നടക്കുന്നതിനിടയിൽ ആണ് റോഡിനു മറുകരയിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ രൂപം എന്റെ കണ്ണിൽ ഉടക്കിയത്.  ഒറ്റ നോട്ടത്തിൽ തന്നെ അതാരെന്നു ഞാൻ തിരിച്ചറിഞ്ഞു. " ജാനകി.. ! ദേവുവിന്റെ ചെറിയമ്മ  !" അവരുടെ നോട്ടവും ലക്ഷ്യവും ഞങ്ങൾ തന്നെ ആയിരുന്നു.  അവർ ഞങ്ങളുടെ അടുത്തേക്ക് വരാൻ ഉള്ള തിടുക്കത്തിലും ആണ്.  റോഡിൽ നിറഞ്ഞ വണ്ടികൾക്കിടയിൽ ഇപ്പുറത്തെത്താൻ അവർക്ക് സാധിക്കുന്നില്ല.  തീർച്ചയായും അവർ ഇങ്ങോട്ടു വരുന്നത് ദേവുവിനെ ചീത്ത വിളിക്കാൻ ആകും എന്ന് എനിക്കുറപ്പായിരുന്നു. അതാണവരുടെ ശീലം.  പൊതുസ്ഥലത്തു വച്ചൊരു പ്രശ്നം ഉണ്ടാകുന്നത് എനിക്കും അതിലുപരി ദേവുവിനും നാണക്കേടാണ്.  അതുപോലെ അവരുടെ സാനിദ്യം ദേവുവിൽ ഉണ്ടായ ഈ സന്തോഷം അണക്കാൻ പോന്നതാണ് താനും. പിന്നെ ഒന്നും ആലോചിച്ചില്ല.  എന്തോ കാര്യമായി സംസാരിച്ചിരുന്ന ദേവുവിന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു.  ഓടി എന്ന് പറയുന്നതാവും ശെരി. എന്താ കാര്യമെന്നവൾ പലപ്പോഴായി ചോദിക്കുന്നുണ്ടായിരുന്നു.  മറുപടി കൊടുക്കാതെ ഞാൻ അവളെ വലിച്ചു അടുത്ത് വന്ന ഒരു ബസിലേക്ക് ഓടി കയറി. ഒഴിഞ്ഞ സീറ്റിൽ അവളോട് ചേർന്നിരിക്കുമ്പോളും അവളെ വിറക്കുന്നുണ്ടായിരുന്നു   കാര്യമെന്തെന്നറിയില്ലെങ്കിലും അവൾ നന്നായി പേടിച്ചിരുന്നു. " എന്താ നന്ദുവേട്ട എന്താ ഉണ്ടായേ? എന്തിനാ ഓടിയെ...  " അവളതു ചോദിക്കുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു. " സമയം ഒരുപാട് ആയില്ലേ.  ഇനിയും താമസിച്ചാൽ വീട്ടിൽ എത്താൻ വൈകും.....

💬 Comments

View all comments