0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.6K
"
" എന്റെ നന്ദുവേട്ട ഇതിനാണോ എന്നെ ഇങ്ങനെ ഇട്ടു ഓടിച്ചെ... ഞാൻ കരുതി ആരേലും കണ്ടിട്ട് ആകും എന്ന്.  എന്റെ നല്ല ജീവനങ്ങു പോയി.... " അവളുടെ വാചകം കെട്ടു എനിക്ക് ചിരിയാണ് വന്നത്.  ഇത്രയും ഉള്ളോ ഈ പെണ്ണ് എന്ന് ഞാൻ ചിന്തിച്ചു പോയി.. " ചിരിക്കണ്ടാ....  എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ.... " കിതപ്പടക്കി അവൾ പിണക്കം അഭിമായിച്ചു ഇരുന്നു.  എന്റെ മുഖത്തേക്ക് നോക്കനോ.  എന്നോട് ചേർന്നിരിക്കാനോ അവൾ തയ്യാറായില്ല. ഞാനതിനു ശ്രമിച്ചില്ല താനും.  മനസ്സിൽ നിറയെ അവരായിരുന്നു.  അവരുടെ നോട്ടവും ഞങ്ങളെ നോക്കിയുള്ള വരവും.  അവർക്കെന്തൊ പറയാനുള്ളത് പോലെ ഒരു തോന്നൽ. എങ്കിലും ഒരു സാഹസത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു.  ചിലപ്പോൾ അവരുടെ സ്വഭാവം വച്ചു തീർച്ചയായും ദേവുവിനെ ആ ആളുകളുടെ മുന്നിൽ വച്ചു നാണം കെടുത്താനും അവർ മടിച്ചെന്നു വരില്ല. കോളേജ് കഴിഞ്ഞ സമയം ആയിരുന്നതിനാൽ പരിസരപ്രദേശത്തെ സ്കൂളിലെയും കോളേജിലേക്കും കുട്ടികൾ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.  പകുതിയിൽ അധികവും പെൺകുട്ടികൾ ആണ്.  അതുങ്ങളുടെ ശബ്ദം ആണ് ആ പ്രദേശത്തു മുഴുവൻ. എങ്കിലും ചിന്തയിൽ ആണ്ടിരുന്ന എന്നെയും വഴക്കിട്ടിരുന്ന ദേവുവിനെയും ഇതൊന്നും ബാധിച്ചില്ല. ബസിനുള്ളിലെ തിക്കിലും തിരക്കിലും എന്നോട് ചേർന്ന് നിന്നത് പെൺകുട്ടികളാണ്. ബസ്സ് ആടിയുലയുന്നതിനോടൊപ്പം അവരും എന്റെ ദേഹത്തേക്ക് വന്നു തട്ടാനും മുട്ടാനും തുടങ്ങി.  അതു കണ്ടു സഹിക്കാതെ ആവണം ദേവു എന്റെ കൈയിൽ ബലമായി പിടിച്ചവളിലേക്കു വലിച്ചടുപ്പിച്ചു ഇരുത്തി.  അപ്പൊ മുഖം മാത്രമേ പുറത്തേക്കുള്ളു പെണ്ണിന്റെ.  ബാക്കി കണ്ണും മനസ്സുമെല്ലാം ഇവിടെയാണ്. ഇത്രയെ ഉള്ളോ അവളുടെ പിണക്കം

💬 Comments

View all comments