Chapter Title : ദേവനന്ദ 8 [വില്ലി]
അവളെന്നും എന്റെ പിന്നാലെ ഉണ്ടായിരുന്നു...
*******=---=====******=====
ഞാൻ പലപ്പോഴായി ചിന്തിച്ചിട്ടുണ്ട് ഇതിനുമാത്രം എന്നെ സ്നേഹിക്കാൻ ഞാൻ എന്താണ് അവൾക്കു വേണ്ടി ചെയ്തിട്ടുള്ളതെന്നു. അവളുടെ നിഷ്കളങ്ക സ്നേഹം ഏറ്റുവാങ്ങാൻ എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളതെന്ന്.
ചിന്ദിക്ക മാത്രമല്ല ഒരിക്കൽ അവളോട് ചോദിക്കുക തന്നെ ചെയ്തു.
" എനിക്കറിയില്ല നന്ദുവേട്ട. കണ്ട ഉടനെ തോന്നിയതൊന്നും അല്ല എന്റെ ഈ ഇഷ്ടം. കണ്ടു കണ്ടു മനസ്സിൽ പതിഞ്ഞു പോയതാണ്.. ഈ മുഖം.. ഈ ചിരി... എല്ലാം.... ! വീട്ടിൽ നിന്നിറങ്ങി കോളേജിൽ എത്തി ഈ മുഖം കാണുമ്പോൾ ഒരു സുഖം ആണ്.. ഒരാശ്വാസം ആണ്. എന്താ അതിനെ പറയാ.... മുൻജന്മത്തിൽ കൂടെ ഉണ്ടായിരുന്ന പോലെ ഒരു ഫീൽ എന്നൊക്കെ പറയില്ലേ അതുപോലെ...
നന്ദുവേട്ടനെ ഏറ്റവും അധികം കാണാൻ കിട്ടുന്നത് ആ ക്രിക്കറ്റ് ഗ്രൗണ്ടിൽ
വച്ചാണ്... എനിക്ക് ക്രിക്കറ്റ് ഒന്നും അറിയില്ല നന്ദുവേട്ട. എങ്കിലും എന്നും വരും.. അവിടെ ഏതെങ്കിലും ഒരു മൂലയിൽ ഇരിക്കും... നന്ദുവേട്ടന് ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യം എന്താണെന്നറിയുവോ? എനിക്കറിയാം.. ക്രിക്കറ്റ് തന്നെ ആണ്.. എല്ലാം മറക്കും. ഒളിഞ്ഞും മറഞ്ഞും ആണെങ്കിലും പോകെ പോകെ പിരിയാൻ പറ്റാത്തത്ര അടുപ്പം തോന്നി എനിക്ക്. ഇത്ര നാളുകൾക്കിടയിൽ നന്ദുവേട്ടനൊരു പെണ്ണിനോട് ശെരിക്കും ഒന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. എന്നെ പോലെ ഒരു പെണ്ണിന് അതു തന്നെ ദാരാളം അല്ലെ... .. എന്നും കാണും... നന്ദുവേട്ടന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്നും ഒളിഞ്ഞു നിന്നു പങ്കാളിയാവും....... എന്റെ ആഗ്രഹങ്ങളിലും സ്വപനങ്ങളിലും എല്ലാം നന്ദുവേട്ടനുണ്ടായിരുന്നു... എന്തിനു ഞാൻ സ്വപ്നം കാണുന്നത് വരെ എന്റെ
💬 Comments
View all comments