Chapter Title : ദേവനന്ദ 8 [വില്ലി]
നന്ദുവേട്ടന് വേണ്ടി ആയിരുന്നു.
സ്നേഹിക്കാൻ വലിയ കാരണങ്ങൾ ഒന്നും നികത്താൻ എനിക്കും അറിയില്ല നന്ദുവേട്ട.... നന്ദുവേട്ടനെ കാണുമ്പോൾ തോന്നുന്ന എന്തോ ഒന്ന്.... നിങ്ങളെന്റെ എല്ലാം എന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന ഒന്ന് അതെന്താണെന്നു എനിക്ക് അറിയില്ല. അതു ആകാം എന്നെ എന്റെ നന്ദുവേട്ടനിൽ ഇങ്ങനെ എത്തിച്ചത്.... "
ആ വാക്കുകളിൽ ദേവു എന്ന ഒരു സാധാ പെൺകുട്ടിയിൽ നിന്നും അവൾ വ്യത്യസ്ത ആവുകയായിരുന്നു. ആർക്കും കൊടുക്കാതെ കാത്തുവച്ച ആ സ്നേഹത്തിന്റെ മുഴുവൻ ഉടമയും ഇന്ന് ഞാൻ ആകുന്നു. നിഷ്കളങ്കമായ അവളുടെ മനസ്സ് പോലെ തന്നെ അവളുടെ സ്നേഹവും സത്യമായിരുന്നു. പവിത്രം ആയിരുന്നു.
അവൾ എനിക്കായി കണ്ട സ്വപ്‌നങ്ങൾ അത്രയും ഇനി അവൾക്കായി ജീവിച്ചു നിറവേറ്റുക എന്നതാണ് എന്റെ ആഗ്രഹം എന്ന് ഞാൻ തീരുമാനിച്ച നിമിഷം ആയിരുന്നു അതു.
എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ല .. വിധിക്കു പോലും.......
*****====******====******====
ഉറക്കത്തിൽ പോലും ദേവുവിന്റെ സാനിധ്യവും ഉറക്കമില്ലാത്ത രാത്രികളിൽ അവളുടെ ഓർമകുളും മാത്രം ആഗ്രഹിച്ച അന്നത്തെ എന്റെ ഉറക്കം കെടുത്തിയത് അവരായിരുന്നു....ദേവുവിന്റെ ചെറിയമ്മ. ജാനകി. ! അവരുടെ കണ്ണുകളിൽ ഞാൻ കണ്ട ആ വെപ്രാളം.. . അതിനു ശേഷം എന്റെ പെരുമാറ്റം കണ്ടു ദേവു പല തവണ തിരക്കിയതാണ് എന്ത് പറ്റിയെന്നു. പറയാൻ തോന്നിയില്ല. അതിന്റെ പിണക്കം പെണ്ണിൽ അവശേഷിപ്പിച്ചാണ് ഞാൻ അന്നത്തെ ദിവസത്തിന് വിരാമം ഇട്ടതു തന്നെ. എന്തോ അവർ മനസ്സിൽ നിന്നു മായുന്നില്ല. അവരിനിയും ഞങ്ങളെ തേടി വരും എന്നൊരു തോന്നൽ മനസ്സിൽ ഉരുതിരിഞ്ഞു വന്നു ..
എന്റെ ഊഹം തെറ്റിയില്ല. പിറ്റേന്ന് ദേവുവിനെ ക്ലാസ്സിലേക്ക്
💬 Comments
View all comments