Chapter Title : ദേവനന്ദ 8 [വില്ലി]
പുച്ഛ സ്വരത്തിൽ പറഞ്ഞു ദേവുവിന് നേരെ തിരിഞ്ഞു
" നിന്നെ ആരാ പെണ്ണെ ഇതൊക്കെ പഠിപ്പിച്ചേ? "
" അതു അച്ഛന് കാലിനു വയ്യാത്തതാണ്.... ഇടക്ക് ഇതുപോലെ നീര് കയറും. അപ്പോൾ ഞാൻ തിരുമ്മി കൊടുക്കറുണ്ട്. "
പെട്ടെന്നെവിടെ നിന്നോ ഒരു മിന്നൽ പിണർ വന്നു പതിച്ചത് പോലെ തോന്നി. .. ഭൂമയിലല്ല എന്റെ മനസ്സിൽ.. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ വലിയ സത്യം എന്റെ മനസിലേക്കോടി എത്തിയിരുന്നു അപ്പോളേക്കും....
" അച്ഛനെപ്പോളും കാലിനു വേദനയും നീരും ഒക്കെ ഉണ്ടാകും അപ്പൊ എന്നെ വിളിച്ചു തിരുമ്മി തരാൻ പറയും.....അങ്ങനെ പഠിച്ചതാ "
" അതേതായാലും നന്നായി..... ഇവന് വേണ്ടിയിട്ട് ആണെങ്കിൽ കൂടിയും ഉപകാരപ്പെട്ടല്ലോ... "
ഒന്നും കേൾകാത്തവനെ പോലെ കണ്ണുകൾ അടച്ചു കിടന്നതേ ഒള്ളു ഞാൻ... മനസ്സിൽ എവിടെ നിന്നോ രാഘവനും അയാളുടെ ആ ശബ്ദവും എന്റെ കാതുകളിൽ അലയടിക്കുന്നു പോലെ...
" അച്ഛനെന്തായിരുന്നു പണി ? "
വീണ്ടും ഏടത്തി ചോദിച്ചു
" അങ്ങനെ ഒന്നുല്ല. എല്ലാ പണിക്കും പോകും. കാലിനു വയ്യാത്തോണ്ട് വലിയ പണിക്കൊന്നും പോകണ്ട എന്ന് ഞാൻ പറയും ... അപ്പോൾ എന്നെ പഠിപ്പിക്കണ്ടേ എന്നെ കല്യാണം കഴിപ്പിച്ചു വിടണ്ടേ എന്നൊക്കെ ചോദിച്ചു എന്നേ കുറെ വഴക്ക് പറയും.... "
കണ്ണല്പ നിറയുന്നുണ്ടെങ്കിലും അച്ഛന്റെ ഓർമകളിൽ അവൾ വാചാലയാവുകയായിരുന്നു.... പുഞ്ചിരിയോടെ അവളെല്ലാം ഒന്നുകൂടി ഓർത്തെടുത്തു .
" ആഹ്.. നിന്നെ കെട്ടിക്കാനുള്ള കാശൊക്കെ ആയിട്ട് അച്ഛൻ ഉടനെ വരും എന്നെ.... "
" ആഹ്.. കാശൊന്നും ഇല്ലെങ്കിലും വേണ്ടില്ല ഒന്ന് വേഗം വന്നാൽ
💬 Comments
View all comments