0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.7K
അവരത് പറഞ്ഞു നിർത്തി.  എങ്കിലും ആ നിറഞ്ഞ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും പുറത്തേക്കു വന്നില്ല. അവരെന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.   വീണ്ടും അവർ തുടർന്നു. " എനിക്ക് ഇഷ്ടമായിരുന്നു ദേവു മോളെ...  എന്റെ മോളെ പോലെ നോക്കിക്കോളാം അവളെ എന്ന് ഞാൻ ദേവുവിന്റെ അച്ഛന്  വാക്കു കൊടുതിട്ടാണ്  എന്നെ അജയേട്ടൻ സ്വീകരിച്ചത്.  സ്നേഹിച്ചു.  എനിക്കാവുന്നവരെ.  എന്റെ ജീവൻ പോലെ... പക്ഷെ  ! " അവരൊന്നു പറഞ്ഞു നിർത്തി. " അജയേട്ടന്റെ പ്രാരാബ്ദതിനിടയിൽ കാശുണ്ടാക്കാൻ ഞാൻ കണ്ടെത്തിയ,,,  അല്ല !,,,  അയാൾ രാഘവൻ  കാട്ടി തന്ന വഴിയാണ് ഒരു വേശ്യയുടെ.......  ആരും അറിയില്ലെന്ന് ഞാൻ വിശ്വസിച്ചു അയാളെന്നെ വിശ്വസിപ്പിച്ചു..  ആരും ഇറങ്ങാത്ത ഇറങ്ങിയാൽ കയറാൻ കഴിയാത്ത ഒരു വലിയ ചുഴി ആയിരുന്നു അതെന്നു ഞാൻ അറിയാൻ താമസിച്ചു പോയി.  അയാളുടെ വെറും പാവ മാത്രമായിരുന്നു ഞാൻ പിന്നീട്. എല്ലാം അറിഞ്ഞിട്ടും അറിയാത്തതു പോലെ എന്റെ അജയേട്ടൻ നടന്നു.  ചെയ്യുന്നത് തെറ്റാണെന്ന് എന്നേ പറഞ്ഞു മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ല.  എന്റെ മോളു പോലും എന്നെ വെറുത്തു തുടങ്ങിയപ്പോഴേക്കും അയാളെനിക്കൊരു വില ഇട്ടിരുന്നു.  എന്റെ അജയേട്ടന്റെയും ദേവുമോളുടെയും ജീവൻ  ! എനിക്ക് പിന്നെ വേറെ വഴി ഇല്ലായിരുന്നു..  അവർക്കു വേണ്ടി അവരുടെ ജീവിനു വേണ്ടി പിന്നീട് അയാൾ ചൂണ്ടി കാട്ടിയ എല്ലാവർക്കും മുന്നിലും ഞാൻ തുണിയുരിഞ്ഞു...  എല്ലാം തെറ്റായിരുന്നു...  അജയേട്ടന് പറയാൻ കഴിയാതിരുന്നത് അവൾക്കെങ്കിലും പറയാമായിരുന്നു.  ഞാൻ പോകുന്നത് തെറ്റിലേക്കാണെന്നു.  തിരുത്തനാരുമില്ലെന്ന ധാർഷ്ട്യം......പണത്തോടുള്ള അടങ്ങാത്ത മോഹം എല്ലാം എന്നെ ഇന്ന് ആരും ഇല്ലാത്തവളാക്കി  ..   "

💬 Comments

View all comments