Chapter Title : ദേവനന്ദ 8 [വില്ലി]
ഒരു പൊട്ടിക്കരച്ചിലിന്റെ തുടക്കം ആയിരുന്നു അതു. ഒരു തെറ്റുകാരിയുടെ കുറ്റസമ്മതം. എങ്കിലും അവർ പറഞ്ഞാ വാക്കുകളത്രയും സത്യം ആണെന് ഞാൻ വിശ്വസിച്ചു. അവരുടെ വാക്കുകൾ അത്രക്കു മൂർച്ഛയേറിയത് ആയിരുന്നു. അവരെ ഒന്നു സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാൻ അവിടെ ഇരുന്നു.
" ചെയ്യ്തതെല്ലാം തെറ്റായിരുന്നു.. പക്ഷെ എങ്കിലും എന്റെ മോളെ ഒരു കഴുകാൻ കണ്ണുകളിലും പെടാൻ കൊടുക്കാതെ ഒളിപിച്ചു നിർത്തി ഞാൻ. പക്ഷെ ഒരു ദിവസം അവളും എന്നെ പോലെ ഒരു ഹോട്ടലിൽ മോന്റെ കൂടെ കണ്ടു എന്നറിഞ്ഞപ്പോൾ. എല്ലാം തകർന്ന അവസ്ഥയിൽ ഞാൻ എന്തായിരുന്നു മക്കളെ നിങ്ങളോട് പറയുക... "
അന്ന് ഹോട്ടൽ റൂമിൽ വച്ചു നടന്ന സംഭവത്തിൽ ഇവരും തെറ്റുധരിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വലിയ നീരസത്തോടെ ഞാനവരെ നോക്കി.... അവര് വീണ്ടും...
" പക്ഷെ എനിക്കറിയാം എന്റെ അജയേട്ടന്റെ ചോരക്കു അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്...
എങ്കിലും ഞാൻ അവളെ ഞങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു... ആ നരകത്തിലേക്കാൾ അവൾക്കു സുരക്ഷിതം മോന്റെ വീടാണെന്നറിഞ്ഞു കൊണ്ട് തന്നെ ആണ് അവളെ ഞാൻ നിങ്ങളുടെ വീട്ടിലേക്കു വിട്ടത്.... "
അതൊരു ഞെട്ടലോടെയാണ് ഞാൻ ഉൾക്കൊണ്ടത്. കേട്ടതത്രയും സത്യമാണെങ്കിൽ അവരുടെ ഉള്ളിൽ ഇപ്പോഴും ദേവുവിനോടുള്ള സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട്..... പക്ഷെ ഉള്ളിൽ ഇനിയും സംശയങ്ങൾ ബാക്കിയാണ്. അതു വായിച്ചെടുത്തതെന്ന പോലെ അവർ തുടർന്നു.
" ഞാൻ കണ്ടിട്ടുണ്ട് മോനെ... നേരിട്ടല്ല അവളുടെ ഡയറിയിൽ അവൾ വരച്ച ചിത്രത്തിലൂടെ. മോൻ നല്ലവനാണ്. അവളെ നന്നായി നോക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.... എന്റെ മോളവിടെ സന്ദോഷവതി ആണെന്നെനിക്കറിയാം..... "
അവരുടെ ആ വാക്കിൽ
💬 Comments
View all comments