0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.7K
എന്റെ മോളെ...  ചെയ്ത തെറ്റുകൾ എല്ലാം ഏറ്റു പറയണം. എല്ലാറ്റിനും മാപ്പ് പറയണം.....  എനിക്ക് എന്നും അവളോട് സ്നേഹം മാത്രമേ ഒള്ളു എന്ന് പറയണം...  പിന്നെ.......  " അത്രയും പറഞ്ഞവരൊന്നു നിർത്തി.  പിന്നെ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. " പിന്നേ.... അവളിനിയും കാത്തിരിക്കുന്ന അവളുടെ  അച്ഛൻ,,  എന്റെ അജയേട്ടൻ ഇനി മടങ്ങി വരില്ലെന്ന് അവളോട് പറയണം..... "
ഒരു വൻ പേമാരിക്കും മുൻപുള്ള ഇടിമിന്നലിന്റെ പ്രകമ്പനം പോലെ  ആയിരുന്നു എന്റെ നെഞ്ചിൽ ആ വാക്കുകൾ തറച്ചത്.  ദേവു എന്ത് അറിയരുതെന്ന് ഞാൻ  ആഗ്രഹിക്കുന്നുവോ അതെ കാര്യമറിയിക്കാൻ ആണ് ഇവരും ഇന്ന് ദേവുവിനെ തേടി എത്തിയത്.....  അറിയാതെ തന്നെ ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് പോയി...  എന്റെ ഉള്ളം പുളയുക ആയിരുന്നു. " അയാള് കൊന്നു മോനെ..  എന്റെ അജയേട്ടനെ.  എന്റെ ദേവുമോളുടെ അച്ഛനെ.....  കുടിച്ചു ലക്കുകെട്ട് എന്റെ ശരീരത്തിൽ പടർന്നു കയറിയ ആ നിമിഷം അയാളെന്നോട് പറഞ്ഞു ചിരിച്ച ഒരു  തമാശ... എന്റെ കഴുത്തിലെ താലി അയാൾ അറുത്തെന്നു.......  .....  " നിമിഷങ്ങളോളം എന്തൊക്കെയോ പുലമ്പികൊണ്ടവർ കണ്ണുനീർ ഒഴുകി.  അവരെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. " ആരോടും പറയാൻ വയ്യ..  പറഞ്ഞെന്നറിഞ്ഞാൽ അയാൾ എന്നേം കൊല്ലും.. എല്ലാവരേം കൊല്ലും..  പേടിയാണെനിക്കയാളെ...എല്ലാറ്റിനും കാരണം ഈ ഞാൻ ആണ് .അജയേട്ടന് ഈ ഗതി വരാൻ കാരണവും ഞാൻ ആണ്.. ... ..എല്ലാം എനിക്ക് എന്റെ മോളോട് ഏറ്റു പറയണം. എല്ലാം ഏറ്റു പറഞ്ഞു എനിക്കാ കാലിൽ വീണു മാപ്പിരക്കണം..   " അവരുടെ വാക്കുകളിൽ

💬 Comments

View all comments