Chapter Title : ദേവനന്ദ 8 [വില്ലി]
അത്രയും ആത്മാർഥത നിറഞ്ഞതായി എനിക്ക് തോന്നി. എങ്കിലു ദേവുവിനെ കാണാൻ അവരെ അനുവദിക്കാൻ അപ്പോളും എന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല.....
ഏറെ നേരം ഞങ്ങൾ മൗനം പാലിച്ചു.. അവർ ദേവുവിനെ കാണാതെ പോവില്ലെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷെ ദേവു ഒരിക്കലും അറിയാൻ പാടില്ലെന്ന് ഞാൻ കരുതുന്ന സത്യം ആണവർ മനസ്സിൽ സൂക്ഷിക്കുന്നത്. പക്ഷെ അതൊരിക്കലും എന്റെ ദേവു അറിയരുത്.....
അത്രയും നേരത്തെ മൗനത്തിന് ഞാൻ വിരാമം ഇട്ടു...
" എനിക്കറിയാം... അച്ഛൻ ഇനി മടങ്ങി വരില്ലെന്ന്.... ആ രാഘവൻ അച്ഛനെ........ "
വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ഞാൻ തല കുനിച്ചിരുന്നു. അതിശയം കലർന്ന ഭാവത്തോടെ അവരെന്നെ നോക്കി...
" പക്ഷെ... എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി കാത്തിരിക്കുന്ന അവളോട് ഞാൻ എങ്ങനെ പറയാൻ ആണ് ഇനി അച്ഛൻ മടങ്ങി വരില്ലെന്ന്? അവളുടെ പ്രതീക്ഷകളും സന്തോഷങ്ങളും തല്ലി കെടുത്താൻ എനിക്ക് ആവില്ല..... "
" മോനെ ഞാൻ...... "
ഞാനവരുടെ കൈകൾ രണ്ടും എന്റെ കൈകൾക്കുള്ളിൽ ആക്കി ചേർത്തു പിടിച്ചു.
" അവളറിയരുത്..... ഒന്നും ... ഒരിക്കലും...... "
അതെന്റെ അപേക്ഷ ആയിരുന്നു... കേൾകാത്തതെന്തോ കേട്ട അതിശയ ഭാവത്തിൽ അവരെന്റെ കണ്ണിലേക്കു ഉറ്റു നോക്കി... എന്നിട്ടെന്റെ കവിളുകളിൽ കൈയിൽ ഉയർത്തി തലോടി. എന്റെ അപേക്ഷക്കു സമ്മതം എന്ന മട്ടിൽ.....
********====******====*****
കോളേജ് വരാന്തയിലൂടെ ദേവുവിന്റെ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ് ശൂന്യം ആയിരുന്നു.... ക്ലാസ്സിലേക്ക് കടന്നു ചെന്നു ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന സ്റ്റെല്ല മിസ്സിനെ നോക്കി ഞാൻ നീട്ടി വിളിച്ചു...
" മിസ്സ്..... "
ക്ലാസ്സിലെ എല്ലാ ശ്രദ്ധയും എന്നിലേക്ക് മാത്രമായി..
💬 Comments
View all comments