Chapter Title : ദേവനന്ദ 8 [വില്ലി]
" ആഹ്... എന്താ അനന്ദു....? "
" ദേവുവിനെ.... സോറി... ദേവാനന്ദയെ കാണാൻ ഒരാള് വന്നിട്ടുണ്ട് .... ഒന്ന് വിടാമോ ? "
" ആഹ് ... അതെന്താടോ.. വീട്ടിൽ വന്നു കണ്ടൽ പോരെ അവളെ.... ? "
സ്ഥിരം തമാശ രൂപേണ പറഞ്ഞു.... പിന്നെ ദേവുവിനോട് എന്റെയൊപ്പം പോകാൻ അനുവാദവും നൽകി...
" എന്നും ഇങ്ങനെ ഉണ്ടാവില്ലട്ടോ അനന്ദു. ഇനി പറയാനും മിണ്ടാനും ഉള്ളതൊക്കെ വീട്ടിൽ ഇരുന്നു തന്നെ പറഞ്ഞു തീർത്തിട്ട് ഇങ്ങോട്ടു വന്നാൽ മതി.... "
അവസാനമായി അവരൊരു തമാശ കൂടി തട്ടി വിട്ടു . അതിനു ക്ലാസ്സിലെ എല്ലാവരും ഒരു പോലെ അംഗീകരിച്ചു. കൂട്ട ചിരികൾക്കു ഇടയിൽ നിന്നും ദേവു എന്റെ അടുത്തേക്ക് ഇറങ്ങി വന്നു ... ചമ്മിയ മുഖവും ആയി അവളെന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു .....
" എന്തുവാ നന്ദുവേട്ടാ..... .... എല്ലാവരുടേം മുന്നിൽ വച്ചു എന്നെ നാണം കെടുത്തിയപ്പോൾ സമാധാനം ആയോ? അല്ല നന്ദുവേട്ടന് ക്ലാസ്സിൽ
ഒന്നും കേറണ്ടെ..... വീട്ടിൽ ചെല്ലട്ടെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്....... "
അപ്രതീക്ഷിതമായി ഞാൻ ക്ലാസ്സിൽ വന്നു കയറിയതിനെ പരാതി പെട്ടി തുറക്കുകയായിരുന്നു അവൾ. അതിനു മറുപടി കൊടുക്കാതെ ഉള്ള നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾക് എന്തോ പന്തികേടുള്ളത് പോലെ തോന്നി...
" എന്താ.. നന്ദുവേട്ട... എന്താ വല്ലാണ്ടിരിക്കണേ...."
" ഒന്നുമില്ല... നീ വാ..... "
ഞാനവളുടെ കയും പിടിച്ചു നടന്നു..
" ഇതെങ്ങോട്ടാ.... നന്ദുവേട്ട എനിക്ക് ക്ലാസ്സിൽ കയറണം.. ട്ടോ.. എങ്ങോട്ടന്നു പറഞ്ഞെ.... "
കാര്യം അറിയാനായി
💬 Comments
View all comments