0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
എന്റെ പിന്നാലെ നടന്നു കൊണ്ടവൾ ചോദിച്ചു... " നീ വാ പറയാം.....  " " വെറുതെ എന്റെ അടുത്തു ജാട കാണിക്കല്ലുട്ടോ നന്ദുവേട്ട...  എനിക്കറിയാം ചുമ്മാ അങ്ങ് ഓരോന്ന് പറഞ്ഞേക്കുവാ..  കാണാൻ ആള് വന്നേക്കുന്നു എന്ന്. എന്നെ കാണാൻ ആര് വരാനാ....  " മറുപടി കാണാഞ്ഞു അവൾ എന്റെ കൈയിലെ പിടി വിടുവിച്ചു അവിടെ തന്നെ നിന്നു. " എന്തിനാ ഈ മുഖം വീർപ്പിച്ചു വച്ചേക്കുന്നേ..   എന്തേലും ഉണ്ടേൽ പറഞ്ഞു കൂടെ......  "
" ഒന്നുമില്ലെടീ പെണ്ണെ നീ വന്നേ .....  " അവളുടെ പരാതി മാറ്റാനെന്ന വണ്ണം ഒന്ന് പുഞ്ചിരിച്ചു അവളുടെ തോളിൽ കൂടി കൈ ഇട്ടു അവളെയും വലിച്ചു മുന്നോട്ടു നടന്നു... " ആഹ്...അങ്ങനെ വഴിക്കു വാ....  വെറുതെ കള്ളോം പറഞ്ഞു എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിയതും പോരാ...   " പറഞ്ഞു വന്ന തമാശ അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.  മരച്ചുവട്ടിൽ സിമെന്റ് ബെഞ്ചിൽ ഞങ്ങളെ നോക്കി ഇരിക്കുന്ന ചെറിയമ്മയെ അവൾ കണ്ടിരുന്നു...  പെട്ടന്നവളുടെ സന്തോഷം  മിന്നി മറഞ്ഞു.... ഭയം നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി.... " നന്ദുവേട്ട....  ഇവര്...... " സംശയരൂപത്തിൽ അവളെന്നെ നോക്കി...  എങ്കിലും നടത്തം നിർത്താതെ ഞാൻ അവളെയും കൂട്ടി മുന്നോട്ടു നടന്നു.... " നന്ദുവേട്ട നമുക്ക് അങ്ങോട്ട്‌ പോകണ്ടാ.... " തോളത്തു നിന്ന എന്റെ കൈ തട്ടി മാറ്റി അവൾ പിന്തിരിയാൻ ഒരു പാഴ് ശ്രമം നടത്തി..  അവളുടെ കൈയിൽ ഞാൻ വട്ടം പിടിച്ചു വീണ്ടും അവളെ കൂട്ടി നടന്നടുത്തു .  അവരോട് അടുക്കും തോറും ദേവു

💬 Comments

View all comments