Chapter Title : ദേവനന്ദ 8 [വില്ലി]
" ദേവു....... "
വിളിച്ചത് മാത്രമേ ഓർമയുള്ളു.. നന്ദുവേട്ട എന്നലറികൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു .. കരയുകയായിരുന്നു അവൾ... എന്റെ നെഞ്ചിൽ തലവച്ചവളെന്നെ ഇറുക്കി പുണർന്നു......
" ദേവു..... എടീ പെണ്ണെ.... ഇത് കോളേജ് ആണ്..ആരെങ്കിലും കാണും .. എന്താ നീ കാണിക്കുന്നേ...... "
" അറിയിലായിരുന്നു നന്ദുവേട്ട..... ചെറിയമ്മയെ..... അവർക്കെന്നോട് സ്നേഹം ആയിരുന്നെന്നു അറിഞ്ഞില്ല...... എത്ര ശപിച്ചിട്ടുണ്ടെന്നറിയുവോ ഞാൻ ആ പാവത്തിനെ........ ദൈവം എന്നോട് പൊറുക്കില്ല ...... "
" നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ...? നീ ആദ്യം നേരെ നിന്നേ..... "
ബലമായി ഞാൻ എന്നിൽ നിന്നും അവളെ അടർത്തി മാറ്റി.....
അവൾ വീണ്ടും എന്നെ കടന്നു പിടിച്ചു... പെണ്ണിന് സന്തോഷം കൊണ്ടാണ്... അത്രനാൾ തെറ്റുധരിക്ക പെട്ടിരുന്ന തന്റെ ചെറിയമ്മയെ പഴയ സ്നേഹത്തോടെ തിരിച്ചു കിട്ടിയതിന്റെ.. സന്തോഷം..
" അവർക്കു എന്നോട് പറയരുന്നില്ലേ..... എന്റെ അമ്മ പാവം ആയിരുന്നെന്നു..... എന്നോട് ഒത്തിരി ഇഷ്ടം ആയിരുന്നെന്നു.... അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവരെ വെറുക്കില്ലാരുന്നല്ലോ... എന്റെ ദേവി... പൊറുക്കണേ..... "
അവളെന്തൊക്കെയോ പുലമ്പുകയാണ്. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... പല വാക്കുകളും അവ്യക്തമായിരുന്നു.. അതിലെ പോയ പലരുടെയും കണ്ണുകൾ ഞങ്ങൾക്ക് മീതെ ആയിരുന്നു .
" ദേവൂട്ടി... ദേ എല്ലാരും നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ... നീ നേരെ നിന്നേ..... "
പറഞ്ഞത് ശരിയാണെന്നു തോന്നി അവളെനിൽ നിന്നും അടർന്നു മാറി വീണ്ടും ആ ബെഞ്ചിൽ തന്നെ പോയി ഇരുന്നു.. മുഖം പൊത്തിയിരുന്നു കുറെ നേരം... കരയുകയാണെന്നു തോന്നിയെങ്കിലും എതിർത്തില്ല. കരഞ്ഞു തീർക്കട്ടെ എന്ന് കരുതി... അല്പ നേരത്തിനു ശേഷം
💬 Comments
View all comments