0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
അവള് തന്നെ കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.  എന്നെ നോക്കി പുഞ്ചിരിച്ചു..  ആ പുഞ്ചിരിയിൽ കണ്ണുനീർ പൊടിഞ്ഞ അവളുടെ മിഴികളും കണ്ണുനീരുങ്ങിയ കവിളുകളും തിളങ്ങി നിന്നു..... " സങ്കടം ഒക്കെ മാറിയോ ?  " " സങ്കടം അല്ല....  സന്തോഷാ....  " അവൾ കൊഞ്ചിക്കൊണ്ടെന്റെ തോളിലേക്ക് ചാഞ്ഞു.... " നന്ദുവേട്ടനെങ്കിലും എന്നോട് പറമായിരുന്നില്ലേ.... എന്തിനാ എന്നെ ഇങ്ങനെ കളിപ്പിച്ചേ......  " " എങ്ങനെ?  " " ചെറിയമ്മ പറഞ്ഞല്ലോ.  നന്ദുവേട്ടൻ പോയി സംസാരിച്ചു ആണ് അവരെ കൂട്ടി കൊണ്ട് വന്നതെന്ന്.... " എന്ത് കൊണ്ടാകാം അവരങ്ങനെ ഒരു കള്ളം പറഞ്ഞതെന്നെനിക്ക് അറിയില്ല.  എങ്കിലും അവളെ ഞാൻ തിരുത്താനും പോയില്ല. " എന്തിനാ നന്ദുവേട്ട എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ  ...  എന്താ ഞാൻ ഇതിനു പകരം തരുക.... !"
എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചവൾ ചോദിച്ചു.... ഉത്തരം ഉണ്ടായിരുന്നില്ല എന്റെ പക്കൽ.  മൗനം എങ്ങും താളം കെട്ടി.  പല കുട്ടികളുടെയും കണ്ണുകൾ ഞങ്ങൾക്ക് മേലായിരുന്നോ.  ഒരു കോളേജിൽ ആണ് തങ്ങളെന്ന കാര്യം അല്പം നേരത്തേക്കെങ്കിലും ഞങ്ങൾ മറന്നിരുന്നു...  ഞാൻ ദേവുവിനെ അടർത്തി മാറ്റി അവളെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.  എന്നെ വിട്ടു പോകാൻ മടിയുണ്ടായിരുന്നിട്ടും അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറി പോയി.  പുഞ്ചിരിയോടെ... 23 ജാനകിയമ്മയുടെ വരവ് അപ്രധീക്ഷിതം ആയിരുന്നെങ്കിലും. അതു ദേവുവിൽ ഉണ്ടാക്കിയ സന്ദോഷം ചെറുതെന്നും ആയിരുന്നില്ല.. മുൻപുണ്ടായിരുന്ന അല്പ അകലം കൂടി ഞങ്ങളിൽ കുറഞ്ഞു വന്നു.  അതിനു ഞാൻ ജാനകിയമ്മയോട് കടപ്പെട്ടിരിക്കുന്നു.  സന്തോഷം അലയടിച്ച ദിവസങ്ങൾ.  സൂര്യ പ്രകാശമേറ്റ് മഞ്ഞുതുള്ളികൾ വെട്ടി തിളങ്ങുന്ന

💬 Comments

View all comments