0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
പോലെ എന്റെ ദേവൂട്ടിയും എന്റെ മുന്നിൽ തിളങ്ങി നിന്നു.  അവൾക്കെല്ലാം ആയി ഞാനും........ ****-****======******=====**** " നീ എന്തുവാ നന്ദു ഈ തിരയുന്നേ?  " " എന്റെ ഒരു ബുക്ക്‌ കാണുന്നില്ല ഏടത്തി... " " അതിനു അടുക്കളയിൽ ആണോ അതു നീ വച്ചത് ....?  " "  എല്ലായിടത്തും നോക്കി.  ഇനി ഇവിടെ കൂടിയേ ബാക്കി ഉള്ളു...... " " അതാ റൂമിൽ തന്നെ കാണും ചെക്കാ.... അടുക്കളയിൽ കിടന്നു തിരിഞ്ഞു കളിക്കണ്ട  റൂമിൽ തന്നെ പോയി നോക്ക്.... " " അവിടെ എങ്ങും കണ്ടില്ല ഏടത്തി അതല്ലേ..... " ഏടത്തിയെ ജോലി ചെയ്യാൻ അനുവതിക്കാതെ ഞാൻ അടുക്കളയിൽ നിറഞ്ഞു നിന്നു...  അടുക്കളയുടെ ഒരു ഓരം ചേർന്ന് എന്റെ ദേവുവും നിൽപ്പുണ്ടയിരുന്നു.. ചിരിയടക്കി....
" ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ..... ദേ ഈ പെണ്ണാ ഇന്നലെ ആ മുറിയൊക്കെ അടിച്ചു വാരി വൃത്തിയാക്കിയത് ..  അതെവിടെ ആണ്എന്ന് വച്ചാൽ ഒന്ന് നോക്കി എടുത്തു കൊടുക്ക് ദേവു..... " കേൾക്കേണ്ട താമസം ഒരു പുഞ്ചിരിയും ചുണ്ടിൽ നിറച്ചു അവൾ മുറിയിലേക്ക് നടന്നു.  പിന്നാലെ ഞാനും... " ഏത് ബുക്ക്‌ ആ വേണ്ടേ ? " മുറിക്കകത്ത് കയറ്റി വാതിൽ ചാരിയ എന്നെ ചോദ്യഭാവത്തിൽ നോക്കി അവൾ ചോദിച്ചു... മറുപടി പറയാനായിരുന്നില്ല ചെയ്യുന്നതിൽ ആയിരുന്നു എനിക്ക് ആവേശം...  ഒറ്റ നിമിഷത്തിൽ അവളെ എന്നിലേക്ക്‌ ചേർത്ത് മുറുകെ പിടിച്ചു അവളെ ഞാൻ ഒന്ന് വട്ടം കറക്കി...  അതൊട്ടും അവൾ പ്രതീക്ഷിച്ചിരുന്നില്ല... " അയ്യോ..  നന്ദുവേട്ട എന്നെ താഴെ നിർത്തിക്കെ...  എനിക്ക്

💬 Comments

View all comments