Chapter Title : ദേവനന്ദ 8 [വില്ലി]
തല കറങ്ങും ട്ടോ....
എന്നെ വിട്ടേ നന്ദുവേട്ട..... ഞാൻ ദേ ചേച്ചിയെ വിളിക്കൂട്ടോ.... "
ഒരു ഭീഷണി സ്വരത്തിൽ അവൾ അതു പറഞ്ഞപ്പോൾ ഞാൻ അവളെ താഴെ നിർത്തി.. പക്ഷെ അവളിലെ പിടി വിടാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല.
" എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ എനിക്ക് ഇനി ഏടത്തിയുടെ അനുവാദം വേണോ? "
താഴെ നിർത്തി പരിഭവം കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു.
" ചേച്ചിയുടെ അനുവാദം വേണ്ട.. പക്ഷെ ആ പെണ്ണിന്റെ അനുവാദം വേണ്ടേ...? ഇങ്ങനെ ഒക്കെ കെട്ടിപ്പിടിച്ചു സ്നേഹിക്കാൻ ആണേൽ. സ്നേഹിക്കാൻ അവൾ അധിക കാലം ഉണ്ടാവുല്ലട്ടോ... ചത്തുപോകും പാവം..... "
" അങ്ങനെ അനുവാദം ചോദിച്ചിട്ടാണോ ആരെങ്കിലും സ്നേഹിക്കുന്നെ ? "
" അതല്ല.. എന്നാലും..... "
" ഒരെന്നാലും ഇല്ല... പിന്നെ അങ്ങനെയൊന്നും ഞാൻ എന്റെ ദേവുട്ടിനെ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ല.... അവളെ ഞാൻ ഇങ്ങനെ ചേർത്തു നിർത്തി സ്നേഹിച്ചു കൊല്ലാകൊല ചെയ്യും.... "
അവളെ അങ്ങനെ കൂടുതൽ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ഞാൻ പറഞ്ഞു.
" മം... ഇതെന്താ ഇപ്പൊ എന്റെ നന്ദുട്ടന് പെട്ടന്നൊരു സ്നേഹം തോന്നാൻ... "
എന്റെ മൂക്കിന്റെ തുമ്പിൽ വിരലുകൾ കൊണ്ടമർത്തി അവൾ ചോദിച്ചു.
" ഒന്നുല്ലല്ലോ.... പെട്ടന്ന് ഒന്ന് സ്നേഹിക്കണം എന്ന് തോന്നി... അത്ര തന്നെ..... "
" ഓഹോ... എന്നാൽ മോനങ്ങോട്ട് മാറിക്കെ. സ്നേഹിക്കാൻ കണ്ട സമയം. എനിക്ക് അടുക്കളയിൽ പണി ഉണ്ട്... "
" അതൊക്കെ ഏടത്തി നോക്കി കൊള്ളും പെണ്ണെ...നീ ഇവിടെ നിക്ക് "
" പിന്നെ ആ വയ്യാത്ത ചേച്ചിയെ
💬 Comments
View all comments