Chapter Title : ദേവനന്ദ 8 [വില്ലി]
"
" അമ്മെ .... നന്ദുവേട്ടൻ അല്ല... ഞാനാ... ഞാനാ തെറ്റ്കാരീ... എനിക്ക് ഇഷ്ടമാ നന്ദുവേട്ടനെ........ "
ഏടത്തിയുടെ പിടിവിട്ടു അമ്മയുടെ മുന്നിലേക്ക് കയറി നിന്നു എന്നെ അടിക്കാനായി ഓങ്ങിയ കൈയിൽ പിടിച്ചു ദേവു കരഞ്ഞു പറഞ്ഞു.. അമ്മ കേട്ടത് വിശ്വസിക്കാനവാതെ അവളെ നോക്കി..
" ദേവു ... മോളെ... നിനക്ക് അറിയാവുന്നതല്ലേ ഇവനെ... ഇത്രയും നിന്നേ ഇവൻ ദ്രോഹിച്ചിട്ടും എങ്ങനെ ഇവനെ വിശ്വസിക്കാൻ തോന്നുന്നു മോളെ നിനക്ക്? "
അവളുടെ കവിളുകളിലൂടെ തലോടി അമ്മ ചോതിച്ചു. അമ്മയുടെ വാക്കുകൾ ശെരി ആയിരുന്നു. പുറത്തു നിന്നു നോക്കുന്ന ആർക്കും ഇത് ഒരുനിമിഷത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല.പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
" എനിക്കറിയില്ല അമ്മെ...... ഒന്നും..... പക്ഷെ എനിക്ക് എന്റെ നന്ദുവേട്ടനെ വിശ്വാസ.. എന്നെ പറ്റിക്കുവല്ല..... എന്നെ ഒത്തിരി ഇഷ്ടാ..... "
" മോളെ.... നീ... വെറുതെ..... "
അമ്മക് അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയാത്ത പോലെ.
" അമ്മെ ഞാൻ..... "
എന്റെ ശബ്ദം ഉയർന്നു. അമ്മക്കു മുന്നിൽ എന്നും അനുസരണയോടെ നിന്നേ എനിക്ക് ശീലം ഉള്ളു. എങ്കിലും ഇനിയും മൗനം പാലിക്കുന്നത് തെറ്റാണ്എന്ന് മനസ് പറഞ്ഞു.
" നീ ഇനി ഒന്നും പറയണ്ടാ....എനിക്കിനി ഒന്നും കേൾക്കുകയും വേണ്ടാ.. "
അമ്മ എന്റെ നേരെ അലറി.
" ഇല്ലമ്മേ എനിക്ക് പറയണം..... എനിക്ക് പറയാൻ ഉള്ളതൊന്നും അന്നും ആർക്കും കേൾക്കാൻ ഉണ്ടായിരുന്നില്ലല്ലോ.. എന്നും പറയാൻ ഉള്ളതെല്ലാം പറയാതെ മിണ്ടാതിരുന്നതാണ് എനിക്ക് ഇന്നീ പറ്റിയ അവസ്ഥക്ക് കാരണം ....... "
ഞാനൊരു മുഖാവരയോടെ തുടക്കം ഇട്ടു. ദേവുവിൽ
💬 Comments
View all comments