0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
നിന്നു മാറി എല്ലാവരും എന്നെ നോക്കി നിൽക്കെയാണ് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്നറിയാൻ. " എനിക്ക് പറയാനുള്ളതെന്തെന്ന് എപ്പോഴെങ്കിലും കേൾക്കാൻ അമ്മ കൂട്ടാക്കിട്ടുണ്ടോ..  എന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് അറിയാൻ എങ്കിലും ശ്രമിച്ചിട്ടുണ്ടോ ?  " അമ്മയുടെ മുഖത്തു നോക്കി ആദ്യമായാണ്  ഞാൻ ശബ്ദം ഉയർത്തുന്നത്. " നന്ദു ആരോടാ നീ പറയുന്നതെന്നറിയാമോ?  " അത്രയും നേരവും മൗനത്തിൽ നിന്ന ഏടത്തി ഇടയ്ക്കു കയറി ചോദിച്ചു.  അതു കാര്യം ആക്കാതെ ഞാൻ തുടർന്നു. എല്ലാവരോടും ആയി....
" എനിക്ക് ദേവുവിനെ ഇഷ്ടം ആണ്.  അതു പക്ഷെ അമ്മ കരുതുന്നത് പോലെ ആരെയും ചതിക്കനോ വഞ്ചിക്കാനോ അല്ല... വെറുപ്പായിരുന്നു സമ്മതിച്ചു....  പക്ഷെ ഇവളുടെ ഈ മനസു നിറയെ എന്നോടുള്ള  സ്നേഹം മാത്രമേ ഒള്ളു.... അതു കണ്ടില്ലെന്ന് വക്കാൻ മാത്രം ക്രൂരൻ അല്ല അമ്മയുടെ മോൻ.... (ഏടത്തിയുടെ നേരെ തിരിഞ്ഞു ) ഇഷ്ടപ്പെട്ടു പോയതാ ഏടത്തി.. എപ്പോഴോ.....  ഇനി ആര് പറഞ്ഞാലും  പറിച്ചു മാറ്റാൻ പറ്റില്ല...." കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....... എല്ലാവരിലും അതെ അവസ്ഥ...  ദേവുവിനെ നോക്കി.  കരച്ചിലടക്കാൻ ആവാതെ എല്ലാം കേട്ടു നിശബ്ദം ആയി കണ്ണീരൊഴുക്കയാണവൾ. എല്ലാവരും കാൺകെ അവളുടെ  കണ്ണുകളിലെ കണ്ണുനീർ തുടച്ചു ഞാൻ അവളോട് ആയി  തുടർന്നു. " മുൻപ് നീ പറഞ്ഞത് പോലെ.  ഒരു കുന്നോളം ദേഷ്യം മനസ്സിൽ ഉണ്ടായിട്ടു ഇപ്പൊ എനിക്ക് നിന്നേ  ഇഷ്ടാ.ഒത്തിരി ..  ഒരു കടലോളം...... " അറിയാതെ തന്നെ വാക്കുകൾ മുറിഞ്ഞു പോയി. "നന്ദുവേട്ട.....  " അത്രനേരവും എന്റെ കണ്ണുകൾക്ക്‌ നോക്കി നിന്ന ദേവു എന്റെ നെഞ്ചിലേക്കു ചാഞ്ഞു..... കണ്ടുനിൽക്കാൻ

💬 Comments

View all comments