0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.8K
നീ വിഷമിക്കണ്ടാ.... " അപ്പോഴും എന്റെ മനസ്സ് അമ്മയുടെ മുറിക്കു മുന്നിൽ ആയിരുന്നു. അമ്മയുടെ മുറിയിൽ കയറിയ ദേവുവിനെ ഓർത്തു ഉരുകുക ആയിരുന്നു അതു. ******======*****-==***** എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ.  അടുത്തരോ ഉണ്ടെന്നു തോന്നിയാണ് തുറന്നത്..... നോക്കുമ്പോൾ അമ്മയാണ്.... " ഉറങ്ങിയോ? " ചോദ്യം കേട്ടു നിൽക്കെ ചാടിയെഴുന്നേറ്റു ഞാൻ  നേരെ ഇരുന്നു.. " അമ്മയോട് ദേഷ്യമാണോ?  "
അടി കൊണ്ട് ചുവന്ന കവിളുകളിൽ കൈ ഓടിച്ചു അമ്മ ചോദിച്ചു. അതൊരു പാവം പെണ്ണടാ..... നല്ലതേത് ചീത്തയെതെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു പാവം..അനുഭവിക്കാൻ ഉള്ളതെല്ലാം  അനുഭവിച്ച ആ കൊച്ചു ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പോഴും അതിനു അതു തന്നെ ആയിരുന്നില്ലേ അവസ്ഥ...  പക്ഷെ നിങ്ങളെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ .......  എന്റെ മോന് തെറ്റ് പറ്റി എന്നൊരു തോന്നൽ.....  അമ്മക് അറിയില്ലായിരുന്നല്ലോ ഡാ കുട്ട നിനക്ക് അവളെ ഇഷ്ടം ആണെന്ന്.. " ഒരു കരച്ചിലിന്റെ വക്കോളം എത്തിയാണ് അമ്മ അതു പറഞ്ഞു തീർത്തത്... " അമ്മെ ഞാൻ....  " " സന്തോഷമേ ഒള്ളു..  എൻറെ കുട്ടീടെ പെണ്ണായിട്ടു തന്നെയാ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്..  അങ്ങനെ തന്നെ കാണാനാ എനിക്ക് ഇഷ്ടവും....  പക്ഷെ അവളെ നീ ചതിക്കരുത്.  പാതി വഴിയിൽ ഉപേക്ഷിക്കുകയും അരുത്. ... " " ഇല്ലമ്മേ  ദേവുവിനെ ഇനി പിരിയാൻ എനിക്ക് ആവില്ല.... " " അവളെ കുറിച്ച് അറിയാൻ നിനക്ക് ഇനിയും ഉണ്ടല്ലോ..  എല്ലാം അറിയുമ്പോഴും എന്റെ മോൻ ഇത് തന്നെ പറയുമോ " അമ്മയുടെ ചോദ്യത്തിനർദ്ധം മനസിലായില്ല എങ്കിലും

💬 Comments

View all comments