Chapter Title : ദേവനന്ദ 8 [വില്ലി]
അമ്മയുടെ ഭാഗത്തു നിന്നും ഒരു പച്ചകൊടി കാട്ടിയ സന്തോഷത്തിൽ ഞാൻ എല്ലാറ്റിനും തലയാട്ടി സമ്മതിച്ചു...
അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ ആണ് അമ്മ മറ്റൊരു കാര്യം കൂടി പറഞ്ഞത്.....
ഞങ്ങൾ ഒന്നിക്കണം എങ്കിലും ദേവു മോളുടെ അച്ഛന്റെ സമ്മതം കൂടി വേണം എന്ന്.... ആരും അറിയാതെ ഞാൻ നെഞ്ചിലൊളിപ്പിച്ച രഹസ്യം അമ്മയും അറിയണം എന്നെനിക്കു തോന്നി... പറയാൻ തോന്നിഇല്ല. മനസ്സ് നീറുകയായിരുന്നു.പറയാൻ പല തവണയായി നാവു പൊന്തി വന്നു പക്ഷെ കഴിഞ്ഞില്ല.. അപ്പോഴേക്കും ഏടത്തി മുറിയിലേക്ക് കയറി വന്നിരുന്നു പിന്നാലെ ദേവുവും .. ദേവുവിന് ആരും ഇല്ലെന്ന സത്യം അതോടെ എന്നിൽ തന്നെ ഞാൻ ഒതുക്കി വച്ചു...
----------------
കഴിഞ്ഞു പോയ സങ്കടങ്ങൾക്ക് അപ്പുറം എന്നോ മറന്നു പോയ ചിരിയും കളിയും തമാശയും ആയി എന്റെ കുടുംബത്തോടൊപ്പം എന്റെ ജീവിതം മുന്നോട്ടു.... എന്റെ ദേവുവിനൊപ്പം..
ഇനി ദേവു ഒറ്റക്കല്ല.. കൂടെ നടക്കാൻ ഞാൻ ഉണ്ട് .....
തുടരും........
ഭാഗങ്ങൾ എല്ലാം അത്ര മികവുറ്റതാണെന്നു ഞാൻ കരുതുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം ഒന്ന് മാത്രം ആണെന്നെ മുന്നോട്ടു എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞു പോയ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി.......
വിഷ്ണു.. ( വില്ലി )
💬 Comments
View all comments