0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.7K
ആണല്ലോ. ഈ തള്ള കുരങ്ങിന്റെ ദേഹത്ത് അള്ളി പിടിച്ചിരിക്കുന്ന കുട്ടി കുരങ്ങനെ പോലെ ഉണ്ട്  രണ്ടിനേം കാണുമ്പോൾ.... " ഹരിയുടെ തമാശയ്ക് ഏറ്റവും ചിരിച്ചത് ദേവു ആണ്.... " സ്നേഹം ഉള്ളോടത്തു അങ്ങനെയാ ഹരിയേട്ടാ...  അതിൽ അസൂയപെട്ടിട്ട് കാര്യമില്ല.... " ദേവുവിന്റെ മറുപടി ഉടനെത്തി. "ആഹ് നമുക്കൊന്നും യോഗം ഇല്ല പെങ്ങളെ..... " ഹരി കൈ മലർത്തി ചിരിച്ചു.  കൂടെ ഞങ്ങളും.
" അല്ലാളിയാ നീ ഇനി പ്രാക്ടിസിനു ഒന്നും ഇറങ്ങുന്നില്ലേ?  " ഹരിയുടെ ചോത്യം കേട്ടു ഞാനൊന്നമ്പരുന്നു. മുറിവുകളെല്ലാം ഭേദം ആകുന്ന വരെ  ക്രിക്കറ്റ് കളിക്കില്ലെന്നു അമ്മയ്ക്കും ഏടതിക്കും വാക്കു കൊടുത്തതാണ്. എന്നെ നോക്കാൻ അവരേല്പിച്ച ദേവുവിന്റെ മുന്നിൽ വച്ചു അവൻ അങ്ങനെ ചോദിച്ചപ്പോൾ ദേവുവിനെ ഞാനൊന്നു പാളി നോക്കി..  എന്തോ ചിന്തിച്ചെന്ന പോലെ അവളെന്നെ തന്നെ നോക്കി നിക്കയാണ്... " നീ ഇല്ലാത്തതു കൊണ്ട് കഴിഞ്ഞ കളി രണ്ടും തോറ്റു.  ഓപെനിംഗിന് ഇറങ്ങുന്ന ആ തെണ്ടി അരുൺ പോരെടാ....  അതാണ് പ്രശ്നം..... നീ ഇനിയും ഇല്ലെങ്കിൽ അടുത്ത മാച്ചും നമ്മൾ തോൽക്കും..... " മിണ്ടാതെ ഇരിക്കെടാ തെണ്ടി എന്ന് പല തവണ കണ്ണ് കൊണ്ടു ആംഗ്യം കാട്ടിയെങ്കിലും എല്ലാം പറഞ്ഞു തീർത്താണ് അവൻ വായ അടച്ചത്.  ശരിയാണ് പരിക്കുകൾ ഒക്കെ മാറി വരുന്നുണ്ടെങ്കിലും പിന്നെ ഞാൻ ക്രിക്കറ്റ് പ്രാക്ടീസ്നോ കളിക്കനോ ഇറങ്ങിയിരുന്നില്ല.  ഇതിപ്പോൾ ദേവുവിന്റെ മുന്നിൽ നിന്നും അവൻ ചോദിച്ചതാണ് പ്രശനം.  ഇല്ലെങ്കിൽ എങ്ങനെ എങ്കിലും പോകാമായിരുന്നു... എന്ത് വേണം എന്ന രീതിയിൽ ഞാൻ അവളെ നോക്കി... " നന്ദുവേട്ടൻ നാളെ മുതൽ പ്രാക്ടിസിന്

💬 Comments

View all comments