Chapter Title : ദേവനന്ദ 9 [വില്ലി]
വരും ഹരിയേട്ടാ... ഇപ്പൊ കുഴപ്പമൊന്നും ഇല്ല.. കാലിനു ഒരുപാടു സ്ട്രെസ് കൊടുക്കാതിരുന്നാൽ മതി.... "
എന്റെ മനസ്സ് വായിച്ചെന്ന പോലെ ദേവു ആണതിന് മറുപടി കൊടുത്തത്.... സന്തോഷം തുളുമ്പുന്ന മനസോടെ ഞാൻ അവളെ നോക്കി...
" ഞാൻ അമ്മയോട് പറഞ്ഞോളാം... കുഴപ്പമില്ല...., "
അവളെന്നെ നോക്കി കണ്ണടച്ച് കൊണ്ട് പറഞ്ഞു.
ഇവളാണ് പെണ്ണ്. എന്റെ പെണ്ണ്. എന്റെ മനസ്സിൽ ഉള്ളതെന്തോ അതെനിക്കായി കണ്ടറിഞ്ഞു ചെയ്യുന്ന എന്റെ പാതി.... മനസു സ്നേഹം കൊണ്ടു നിറഞ്ഞു തുളുമ്പിയ നിമിഷം കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്ന് മനസ് വെമ്പുന്നുണ്ടായിരുന്നു. പക്ഷെ വേണ്ടെന്നു വച്ചു... !
===***====***=====***===
പിറ്റേന്ന് മുതൽ പ്രാക്ടീസ്നു ഇറങ്ങി. പഴയതു പോലെ അല്ലെങ്കിലും നന്നായി തന്നെ കളിക്കുന്നുണ്ട്. പക്ഷെ പെട്ടന്ന് മടുക്കുന്നു. കുറെ നാൾ വെറുതെ ഇരുന്നിട്ടാവാം.. ഇടക്കെപ്പോഴോ ദേവുവിനെ ഗാലറിയിൽ ഒരു മിന്നായം പോലെ കണ്ടിരുന്നു. പക്ഷെ അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവളെന്നോ പറഞ്ഞത് പോലെ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഞാൻ എല്ലാം മറക്കും...
" മടുത്തോ "
പ്രാക്റ്റീസിനു ശേഷം കയറി വന്നത് ദേവുവിന് മുന്നിലേക്കാണ്.
" കുറെ ആയില്ലേ.. അതിന്റെ ആണ്.... "
" കാലിനെങ്ങനെ ഉണ്ട്... ? "
" വേദനയുണ്ട്... ചെന്നിട്ടു കുഴമ്പിട്ടു തിരുമ്മാൻ എന്റെ ദേവൂട്ടി ഉള്ളപ്പോൾ എനിക്ക് എന്താ കുഴപ്പം.. "
അവളുടെ കവിളുകളിൽ നോവിക്കാതെ ഒന്ന് പിച്ചി ഞാൻ ചിരിച്ചു.
" ഒരുപാടു കൊഞ്ചണ്ടാ.... കളിക്കാൻ ഞാൻ സമ്മതിച്ചു എന്ന് കരുതി അതൊരു കരണമായി എടുക്കണ്ടാ ട്ടോ... ഞാനെത്ര നേരമായി ഇവിടെ ഇരിക്കുന്നു എന്നെ ഒന്ന് തിരിഞ്ഞു
💬 Comments
View all comments