0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.7K
കൂടി നോക്കി ഇല്ലല്ലോ .  എന്നിട്ട് ഞാൻ കാല് തിരുമ്മണം പോലും.... " പിണക്കത്തോടെ അല്ലെങ്കിലും അതും ചെറിയൊരു പരാതി ആയിരുന്നു.. " കണ്ടില്ല പൊന്നേ...  ഞാൻ....  നീ ക്ഷമിക്.... " അവളെ ചേർത്തു പിടിച്ചു ക്രിക്കറ്റ് കിറ്റ് തോളിലേക്കിട്ടു ഞാൻ നടന്നു... " മം ഇത്തവണ ക്ഷമിച്ചിരിക്കുന്നു....  ഇതാണോ ബോൾ ?  " കയ്യിലിരുന്ന ബോൾ പിടിച്ചു വാങ്ങി അവൾ ചോദിച്ചു.  അതെ എന്ന് ഞാൻ  മറുപടി കൊടുത്തു.... " ഇതിനെന്തു കട്ടിയ... ഇതൊക്കെ ദേഹത്ത് കൊണ്ടാൽ ആള് ചത്തു പോവുമല്ലോ.... " സ്റ്റിച്ചു ബോൾ  കൈകളിലൂടെ ഉരുട്ടിയും ഞെക്കി നോക്കിയും   അവൾ ചോദിച്ചു...  അവളുടെ മുഖത്തു ആശ്ചര്യവും കൗതുകവും ഉണ്ടായിരുന്നു.. " അതിനല്ലേ നമുക്ക് ഈ പാഡും ഹെൽമെറ്റും ഒക്കെ ഉള്ളത്... " " മം...  എങ്കിലും സൂക്ഷിക്കണൂട്ടോ....നന്ദുവേട്ട  .. " അപ്പോളും അവളുടെ ശ്രദ്ധ ബോളിൽ ആയിരുന്നു.  അതു തന്റെ രണ്ടു കൈകളിലും ഉരുട്ടി കളിക്കയാണവൾ.... " നന്ദുവേട്ടൻ പന്തെറിയുവോ...  " " ഇല്ല...  ഞാൻ ബാറ്റ്സ്മാൻ ആണ്... " " ബാറ്റസ്മാനോ?  " എന്റെ നേരെ ഒന്ന് നോക്കി അവൾ ചോദിച്ചു.. " ആഹ് ബാറ്റ്സ്മാൻ.... " കിറ്റിൽ ഇരുന്നു ബാറ്റ് അവളെ കാട്ടി ഞാൻ പറഞ്ഞു... " എനിക്കറിയട്ടോ... ...  ഞാൻ അത്രക്ക് മണ്ടി ഒന്നും അല്ല....  " അവൾ ചെറിയൊരു കുറുമ്പൊടെ പറഞ്ഞു.. " ഏതോ സിനിമയിലെ പോലെ സച്ചിൻ ടെണ്ടുൽക്കർ ആരാണെന്നു അറിയാത്ത പെണ്ണൊന്നും അല്ല ഞാൻ.  ഒന്നും ഇല്ലെങ്കിലും കുറെ നാളായി ഞാൻ കാണുന്നതല്ലേ നന്ദുവേട്ടന്റെ

💬 Comments

View all comments