0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.7K
ക്രിക്കറ്റ് മാച്ച്...... "
എന്റെ നേരെ ബോൾ ഉയർത്തി ഇട്ടു അവൾ പറഞ്ഞു  ..  പെട്ടന്ന് അവളെങ്ങനെ ഒന്ന് ചെയ്തപ്പോൾ ആ ബോൾ കൈപ്പിടിയിൽ ആക്കാൻ എനിക്ക് ആയില്ല..  നിലത്തു വീണ പന്ത് നോക്കി അവൾ ആർത്തു ചിരിച്ചു... " അയ്യേ ഒരു പന്തു പിടിക്കാൻ പോലും അറിയാത്ത നിങ്ങളൊക്കെ എന്ത് ക്രിക്കറ്റ് കളിക്കാരൻ ആണോ.... " അവളുടെ ആ പ്രവൃത്തിയിൽ ഞാൻ ചമ്മി പോയി...  അവളോട് മറുപടി പറയാതെ ബോൾ എടുത്തു ബാഗിലിട്ട് അവളെയും ചേർത്തു പിടിച്ചു കോളജിനു പുറത്തേക്കു നടന്നു..... വൈകുന്നേരം ആയിരുന്നു. പകുതിയിൽ അതികം പേരും വീടണഞ്ഞിരുന്നു.  ഇന്നൊരുമിച്ചു പോകം എന്ന് നേരത്തേയെ അവൾ എന്നെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു.  ബാറ്റും സാധനങ്ങളും എല്ലാം സ്റ്റോർ റൂമിൽ ഏൽപ്പിച്ചു ഞാൻ തിരികെ വന്നു.  ഹരിയുടെ ബൈക്ക് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പാർക്കിങ്ങിൽ ഉണ്ടായിരുന്നു.. " പോകാം..... " ബൈക്കിൽ എന്നെ വട്ടം ചുറ്റിപ്പിടിച്ചിരിക്കെ ഞാൻ ദേവുവിനോട് ചോദിച്ചു. " ഹെൽമെറ്റ്‌ വക്കു.....  " വെറുതെ ഹാൻഡിലിൽ തൂങ്ങിയാടുന്ന ഹെല്മറ്റിനെ ചൂണ്ടി കാട്ടി അവൾ പറഞ്ഞു... " ബൈക്കിൽ യാത്രചെയ്യുമ്പോൾ രണ്ടു പേർക്ക് ഹെൽമെറ്റ്‌ വേണമെന്ന നിയമം... " ദേവുവിനെ നോക്കി ഹെൽമെറ്റ്‌ ഇടുന്നതിനിടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. " ഓഹ് വലിയ കാര്യമായി പോയി.  അന്ന് മര്യാദക്ക് ഹെൽമെറ്റ്‌ എങ്കിലും ഇട്ടിരുന്നേൽ തലയ്ക്കു എങ്കിലും ഒന്നും പറ്റാതെ ഇരിക്കുമായിരുന്നല്ലോ..... " പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.  വണ്ടി നേരെ വിട്ടു...  വീട്ടിലേക്....എന്റെ അല്ല ദേവുവിന്റെ.  ചെറിയമ്മയെ ഒന്നുകൂടി കാണണം എന്ന് അവളിടക്കെപ്പോളോ

💬 Comments

View all comments