Chapter Title : ദേവനന്ദ 9 [വില്ലി]
ഒരാഗ്രഹം എന്നവണ്ണം പറഞ്ഞിരുന്നു.
അവൾക്കു സുപരിചിതമായ ആ വഴിയിലൂടെ ബൈക്ക് പാഞ്ഞു. എന്റെ ഉദ്ദേശം മനസ്സിലായിട്ടാകാം. ഒന്നും ചോദിക്കാതെ എന്നെ മുറുകെ പിടിച്ചിരുന്നതേ ഒള്ളു അവൾ..
******===**===***======
വീട്ടുവളപ്പിലേക്കു വണ്ടി തിരിക്കുമ്പോഴേ ജാനകിയമ്മ ഞങ്ങളെ കണ്ടിരുന്നു.... വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും അവര് ഞങ്ങളെ എതിരേറ്റു.... അന്ന് ഞാൻ കണ്ടത് പോലെ ആയിരുന്നില്ല ഇന്ന് ആ വീട്... മുഴുവൻ കാടുപിടിച്ച രീതിയിൽ വൃത്തിയാക്കാൻ പോലും ആരുമില്ല എന്ന രീതിയിൽ... അന്ന് കണ്ട മുറ്റത്തെ പൂച്ചെടികൾ എല്ലാം കാടു കയറി നശിച്ചിരുന്നു....
ഒറ്റ നോട്ടത്തിൽ ഒരു ആൾതാമസമില്ലാത്ത വീട്...
" മോനെന്താ ഈ നോക്കി നിൽക്കുന്നെ. അകത്തേക്ക് കയറി വാ...."
അമ്മ ദേവുവിനോടൊപ്പം എന്നെയും അകത്തേക്ക് വിളിച്ചു.
" ദേവു മോൾ ആയിരുന്നു ഈ വീട് മുഴുവൻ നോക്കി ഇരുന്നത്.. ഇവള് പോയതിൽ പിന്നെ ഞാനൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല.. "
മുറ്റത്തെ കാടുപിടിച്ച പൂതോട്ടത്തിലേക്കു നോക്കി നിന്ന എന്നോടായി അവർ പറഞ്ഞു... ചെറിയൊരു പുഞ്ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്കൊപ്പം അകത്തേക്ക് കയറി....
നിങ്ങളെന്താ വിശേഷിച്ചു ഇങ്ങോട്ട് വന്നതെന്ന് "ചോദിച്ച ജാനകിയമ്മയോട് ദേവു ആണ് മറുപടി കൊടുത്തത് . വീട്ടിലെ വിശേഷങ്ങളും മറ്റും പറയുന്ന തിരക്കിലായിരുന്നു ദേവു പിന്നീട്....
ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ ഭിത്തിയിൽ തൂങ്ങിയാടുന്ന ചിത്രത്തിൽ ദേവുവിന്റെ അച്ഛൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.....
" എന്റെ മകളെ നന്നായി നോക്കണം എന്ന് ആ ചിത്രം എന്നോട് പറയുന്ന പോലെ..... "
മരിച്ചു പോയി എന്നറിഞ്ഞിട്ടും ആ മനുഷ്യന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ വന്ന എന്റെ അവസ്ഥയെ ഞാൻ
💬 Comments
View all comments