0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.8K
അവളുടെ അടുത്തെക്ക് ചേർന്ന് നിന്നു ഞാൻ എന്റെ വരവിനു ഉദ്ദേശ്യം പറഞ്ഞു. " സങ്കടം വരുവാ നന്ദുവേട്ട.....  ചെറിയമ്മ ഒറ്റക്ക് അല്ലെ.. അവിടെ ..?  " അവളുടെ വാക്കുകളിൽ ഇത്ര നാൾ അവരോടു  കണ്ട വെറുപ്പ് അല്ലാതെ സ്നേഹം നിറഞ്ഞിരുന്നു.... " അവരിത്ര നാളും അവിടെ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ പെണ്ണെ.... ഇപ്പോൾ ആണോ നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നേ.... " " അതു പിന്നെ.....  ഇന്നലെ വരെ ഉള്ളത് പോലെ അല്ലല്ലോ എനിക്ക് ഇന്ന്... .... " " അതിനു ഇങ്ങനെ പട്ടിണി കിടന്നാൽ ശെരി ആകുവോ ..  ദേ..  നിനക്ക് വയ്യെന്ന് പറഞ്ഞു എല്ലാവരും സങ്കടപ്പെട്ടിരിക്കാ ഇവിടെ.... " ഒരു നിമിഷം എന്റെ കണ്ണുകളിലേക്കു നോക്കിയാ ദേവു പെട്ടെന്നെന്റെ നെഞ്ചിലേക്ക് ചാഞ്ഞു... കരയാൻ വെമ്പി നിൽക്കുകയായിരുന്നു അവൾ. " എന്തൊക്കെ. മാറ്റമാണ് എനിക്ക് വന്നത്...  ..   സ്നേഹിക്കാൻ മാത്രം ഇന്ന് കുറെ പേരുണ്ടെനിക് ചുറ്റും.....ഞാൻ എത്ര ഹാപ്പി ആണെന്നറിയുവോ നന്ദുവേട്ട.......  " എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു എന്നെ ഇറുകെ പിടിച്ചു അവൾ പറഞ്ഞു.. " എല്ലാറ്റിനും കാരണം എന്റെ ഈ നന്ദുവേട്ടനാ....  എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ.....  ഇതിനൊക്കെ എന്താ ഞാൻ പകരം തരുകാ.... .... "
" ആഹാ അപ്പൊ ഇതിനായിരുന്നോ ഈ പെണ്ണ്  മുഖവും വീർപ്പിച്ചിരുന്നതല്ലേ..... " ഏടത്തിയുടെ ശബ്ദം കെട്ടവൾ വേഗം ഞെട്ടി തിരിഞ്ഞു എന്റെ നെഞ്ചിൽ നിന്നു പിടഞ്ഞെഴുന്നേറ്റു..... നോക്കുമ്പോൾ അമ്മയോടൊപ്പം വാതിൽക്കൽ ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കയായിരുന്നു ഏടത്തി... " ദൈവമേ അമ്മ..... " അവരെ

💬 Comments

View all comments