Chapter Title : ദേവനന്ദ 9 [വില്ലി]
കണ്ട ആശ്ചര്യത്തിൽ
അറിയാതെ അവളുടെ വായിൽ നിന്നും അവ്യകതമായി ഞാനത് കേട്ടു.....
" കണ്ടോ അമ്മെ.... ഇപ്പോൾ മനസിലായില്ലേ നമ്മുടെ ചെക്കനിട്ടല്ല ഈ മിണ്ടാപ്പൂച്ചക്കിട്ടാ രണ്ടു പൊട്ടിക്കേണ്ടത്..... "
ഇരമ്പി വന്ന നാണം മറക്കാൻ ആവാതെ അവൾ മുഖം പൊത്തി. അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. എന്ത് വേണമെന്നറിയാതെ ഞാൻ അവിടെ ഇരുന്നു ഉരുകി. .
" മം. മതി മതി.... വന്നു കഴിക്കാൻ നോക്ക് എല്ലാവരും... "
ആ നേരമത്രയും ആ വീട്ടിലേ ആരും ഒന്നും കഴിച്ചിരുന്നില്ല. ദേവുവിന്റെ വിഷമത്തിൽ അവരും പങ്കാളികളായിരുന്നു.....
കഴിക്കാനിരിക്കുമ്പോഴേക്കും ദേവു പഴയ പോലെ സന്തോഷവതി ആയിരുന്നു... എല്ലാവരും ഒരുമിച്ചു ആണ് കഴിച്ചത്.. തമാശകളും കളി പറയലും ഒക്കെയായി വേഗം ഞങ്ങൾ കഴിച്ചെഴുന്നേറ്റു...
" പണ്ട് ഇവന്റെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ എല്ലാം ഒരുമിച്ചു ഇവിടെ കിടക്കുമായിരുന്നു..... "
അമ്മയുടെ മുറിയിലെ വലിയ കട്ടിലിൽ എല്ലാവരുമൊത്തു കഥ പറഞ്ഞു ഇരിക്കുമ്പോൾ അമ്മ ദേവുവിനോടായി പറഞ്ഞു..
" അങ്ങനെ കിടക്കാൻ വേണ്ടി ഏട്ടൻ പ്രത്യേകം പറഞ്ഞു ചെയ്യിച്ച കട്ടിൽ ആണിത്... "
ഏടത്തിയും പറഞ്ഞു.. എല്ലാം കേട്ടിരുന്ന ദേവുവിന്റെ ശ്രദ്ധ പക്ഷെ അമ്മയുടെ മടിയിൽ തല വച്ചു കിടന്ന എന്നിൽ ആയിരുന്നു...
" നമുക്കെല്ലാം ഇന്നിവിടെ കിടക്കാം അമ്മെ? "
ഞാൻ ചോദിച്ചു
" അതിനെന്താ കിടക്കാം.... "
അമ്മയുടെ അനുവാദത്തിന് കത്ത് നിൽക്കാതെ ഞാൻ ചാടി കട്ടിലിൽ കയറി കിടന്നു ...
", ചെക്കന്റെ ഒരു ആവേശം കണ്ടില്ലേ.... നീ എന്തിനാ ഈ കിടന്നു കളിക്കുന്നതെന്നു എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടോ ... "
💬 Comments
View all comments