Chapter Title : ദേവനന്ദ 9 [വില്ലി]
വെള്ളയും മുടിക്ക് പല വർണവും പൂശി നടക്കുന്ന ഞാൻ ഇന്നുവരെ കണ്ട സുന്ദരിമാരെ പോലെ അല്ല. കണ്ണിൽ കരിമഷിയും നെറ്റിയിൽ കുറിയും മുടിയിൽ തുളസിക്കതിരും മുഖത്തു നാണവും ചാലിച്ച പെണ്ണിന്റെ അഴക് . . അതും ഒരു സൗന്ദര്യം ആണ്..... എന്റെ ദേവുവും ഒരു സുന്ദരി തന്നെ ആണ്............
===*****====****=====*****====******
പലപ്പോഴും ഉറക്കത്തിൽ അവളുടെ അച്ഛനെ ഞാൻ കാണാറുണ്ട്. " എന്റെ മകളെ നന്നായി നോക്കണേ..... " എന്ന അപേക്ഷയുമായി. "
രാവിലെ എഴുന്നേറ്റപ്പോൾ ആരും അടുത്തുണ്ടായിരുന്നില്ല.. ആ വലിയ കട്ടിലിൽ ഞാൻ മാത്രം. ഏടത്തി ചായയും ആയി വന്നു. കോളേജിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ആയിരുന്നു പിന്നെ. ദേവുവിനോടൊപ്പം ചിലവഴിക്കുന്ന കോളേജിലെ നിമിഷങ്ങൾ ആണ് ഇന്ന് ഞാൻ ഏറെ കൊതിക്കുന്നത്. കാരണം ആ സമയങ്ങളിൽ എല്ലാം എന്റെ ദേവൂട്ടി സന്ദോഷവതിയാണ്. അവളിലെ ആ ചിരി കാണാൻ എന്തും ചെയ്യാം എന്ന ഒരു അവസ്ഥയിൽ അവളെന്നെ ഇന്ന് എത്തിച്ചിരുന്നു.
അവളുടെ അച്ഛന് ഇതെല്ലാം കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും " എന്നിൽ ജീവൻ അവസാനിക്കും വരെ ദേവുവിനെ ഞാൻ ചേർത്തു പിടിക്കും...എന്റെ നെഞ്ചോടു ." അതെന്റെ വാക്കാണ്
******====*****=====*****
ഇത്തവണയും ചെക്കപ്പിനായി പോകുമ്പോൾ ദേവുവിനെ കൂട്ടാതെ ഏടത്തി പോയതിൽ എനിക്കൊരാശ്ചര്യവും തോന്നിയില്ല. കാരണം ഏടത്തിക്കിന്ന് ഞങ്ങളെ അറിയാം. ഞങ്ങളുടെ മനസ്സും. ക്ലാസ്സില്ലാത്തതു കൊണ്ട് താമസിച്ചെഴുന്നേൽക്കാം എന്ന് തീരുമാനിച്ചതാണെങ്കിലും ദേവുവിനോടൊപ്പം ഒറ്റക്ക് ഇരിക്കാൻ വീട്ടിൽ വച്ചു കിട്ടുന്ന അപൂർവ അവസരങ്ങളിൽ ഒന്നായതു കൊണ്ട് നേരത്തെ എഴുന്നേറ്റു അവര് പോകുന്നത് വരെ ഞാൻ അവരെ ചുറ്റിപറ്റി നിന്നു. ....
" എന്നെ
💬 Comments
View all comments