0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.8K
തൊടണ്ടാട്ടോ നന്ദുവേട്ട..... " അവരെ യാത്രയാക്കി വെറുതെ എന്നോട് ചേർന്നിരിക്കെ പെട്ടന്നവൾ ആവശ്യപ്പെട്ടു. "എന്തേ...?  " " നമ്മൾ അമ്മക്ക് വാക്കു കൊടുത്തല്ലേ...  ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല എന്ന്....? " ആശ്ചര്യത്തോടെ ഞാൻ നോക്കി നിൽക്കേ അവൾ പറഞ്ഞു. എന്നും എന്നെ പറ്റി ചേർന്നിരിക്കാൻ വാശി പിടിക്കുന്നവളുടെ കുസൃതി കെട്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു. " അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ...ദേവു .?  " " ഇല്ല..  എങ്കിലും ഈ ചെക്കന്റെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ...  അനുഭവം അങ്ങനെ അല്ലെ.....  " പഴയ ഓർമ്മകൾ വാക്കുകളിൽ നിറച്ചു ദേവു എന്നെ നോക്കി ചിരിച്ചു.. " അതിനെന്താ ഇപ്പൊ ഒന്ന് തൊട്ടാൽ...  അങ്ങനെ ഒക്കെ നടന്നത് കൊണ്ടല്ലേ  അവരൊക്കെ എല്ലാം അറിഞ്ഞതും എല്ലാം സമ്മതിച്ചതും .....  അല്ലെങ്കിലും ഞാനതെങ്ങനെ പറയും എന്നാലോചിച്ചിരിക്ക  ആയിരുന്നു.  ഇതിപ്പോൾ അവരെല്ലാം അറിയുകയും ചെയ്തു.  എനിക്ക് ഒരടിപൊളി ഉമ്മയും കിട്ടിയില്ലേ......?  " സന്തോഷമെന്നവണ്ണം അവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു. " ഉവ്വ...  എനിക്കൊരടി പൊളിയും തോന്നില്ലാട്ടോ....  ആളെ നോവിച്ചിട്ട ഒരടിപൊളി...  എനിക്കെത്ര വേദനിച്ചുന്നറിയുവോ അന്ന്.  ജീവൻ പോണ പോലെ തോന്നി..... "
എന്റെ കൈ തട്ടി മാറ്റി കേറുവോടെ അവൾ പറഞ്ഞു.  അന്നെന്റെ കൈ അവളുടെ മാറിടങ്ങളിൽ അമർന്നപ്പോൾ അവൾക്കുണ്ടായ വേദന ഇന്നും അവളുടെ മുഖത്തു നിന്നെനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞു. " ഉമ്മ വക്കാൻ സമ്മതിച്ചാൽ ഉമ്മ വച്ചാൽ പോരെ...  ഇത് ചുമ്മാ...  കൈയും അനങ്ങാതിരിക്കില്ല ആളും വെറുതെ ഇരിക്കില്ല.. " ആരോടെന്നില്ലാതെ ആണ് പറയുന്നതെങ്കിലും

💬 Comments

View all comments