Chapter Title : ദേവനന്ദ 9 [വില്ലി]
പോലെ തോന്നി. എല്ലാം ഒറ്റ സെക്കന്റിൽ..
" രാത്രി ഇതോർത്തു ഇന്ന് കിടന്നാൽ മതി. അപ്പോൾ വിഷമം വരില്ല.. " നാണം കൊണ്ടു ചുവന്നു തുടുത്ത അവളുടെ മുഖം അപ്പോൾ അസ്തമയ സൂര്യന്റെ പ്രകാശത്തോളം ഭംഗിയുള്ളതായിരുന്നു..എന്നിൽ നിന്നവൾ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.... .. എങ്കിലുമാ കണ്ണുകളിൽ തിളക്കത്തിന് പുറമെ കൂടുതൽ നിറഞ്ഞിരുന്നതായി തോന്നി.
" ഇനി എന്തിനാ പെണ്ണെ.. നീ ഈ കരയുന്നെ..... ? "
അവളുടെ മുഖമെന്റെ നേരെ ഉയർത്തി ഞാൻ ചോദിച്ചു...
" പോ നന്ദുവേട്ട..... "
എന്റെ വാക്കും എന്റെ നോട്ടവും നേരിടാനാവാതെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. നാണം കൊണ്ട്....
"എന്റെ ദേവൂട്ടിയുടെ ഈ കണ്ണുകൾ ഇനിയും നിറയാതിരിക്കാൻ ഞാൻ എന്താ ചെയ്യണ്ടേ..... ? "
അവളെ മാറോടു ചേർത്തു നിർത്തി ഞാൻ ചോദിച്ചു....
" എന്നെ എന്നും ഇത് പോലെ സ്നേഹിക്കുവോ.... ? "
അവളുടെ ആവശ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. മറുപടിയായി അവളെ എന്നിലേക്ക് ഞാൻ കൂടുതൽ ചേർത്തു വച്ചു..
" എന്റെ ഈ ജീവിതം മുഴുവൻ ഇനി എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിച്ചു സ്നേഹിക്കാൻ ഉള്ളതല്ലേ...? "
ആാാ വാക്കുകൾ അവളിലും ആശ്വാസമായി എന്നവളെന്നിലേക്കു കൂടുതൽ ചേർന്നിരുന്നപ്പോൾ എനിക്ക് മനസ്സിലായി....
" ദേവൂട്ടി..... "
" മം..... "
എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കേ മറുപടി അവളൊരു മൂളലിൽ ഒതുക്കി.
" ഇനി രാത്രി അച്ഛനേം അമ്മേനേം സ്വപനം കണ്ടു കരയുവോ...? "
" പോ നന്ദുവേട്ട കളിയാക്കതേ.... "
എന്റെ നെഞ്ചിൽ ശക്തിയായി അവളൊന്നിടിച്ചു ചിണുങ്ങി
💬 Comments
View all comments