Chapter Title : ദേവനന്ദ 9 [വില്ലി]
കൊണ്ട് പറഞ്ഞു.
" തമാശ അല്ല പെണ്ണെ.... പറ.. ഇനി അവരെ സ്വപനം കാണുമോ? "
" ഇല്ല... " ഉടനെ തന്നെ മറുപടി എത്തി.
" പിന്നെ ആരെ കാണും....? "
" നന്ദൂട്ടനെ.... !"
അല്പം നാണം കലർത്തി ചൂണ്ടു വിരൽ എന്റെ നെഞ്ചിൽ കുത്തി എന്നെ നോക്കാതെ അവൾ ഉത്തരം തന്നു..
" പിന്നെ എന്താ... ഇനി കാണുക...? "
എന്റെ ചോദ്യങ്ങൾക്ക് അറുതി ഇല്ലായിരുന്നു. വെറുതെ അവളെ വട്ടാക്കാനൊരു ശ്രമം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ അടുത്ത നീക്കം ആയിരുന്നു..
ചോദിച്ചു തീരുന്നതിനു മുൻപേ അവളുടെ ആ നനുത്ത ചുണ്ടുകൾ എന്റെ കവിളിൽ പതിച്ചിരുന്നു.. അപ്രതീക്ഷിതമായിട്ടാണെങ്കിൽ കൂടിയും ആ ചുംബനത്തിൽ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിയ സന്തോഷം ഞാൻ അപ്പോൾ ആസ്വദിച്ചു.
" ഇത്.... "
മറുപടിയായി പറഞ്ഞവളെന്റെ കണ്ണുകളുടെ കോണിൽ നിന്നും നാണം മറക്കാൻ മുഖം തിരിച്ചു.
ഇത്ര നേരവും അവളിൽ കണ്ട പരിഭവവും കുറുമ്പും എല്ലാം ഒറ്റ നിമിഷത്തിൽ മാറി നാണം മാത്ര അവളിൽ തളം കെട്ടി.
എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും വന്നു മൂടി എന്ത് വേണമെന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. അവളുടെ ഒരു ചുംബനത്തിൽ അല്ല അതിനു ശേഷമുള്ള അവളുടെ ഈ ചെറു നാണം ആണെന്നെ കൂടുതൽ ആസ്വാദ്യകരമാക്കിയത്...
" എന്നാൽ ഈ ചെറിയ സ്വപ്നം ഒക്കെ മാറ്റി നമുക്കല്പം വലിയ സ്വപ്നം കാണാൻ പഠിച്ചാലോ ദേവൂട്ടി....? "
ചെറിയ കൊഞ്ചലോടെ അവളെ എന്നിലേക്ക് ചേർത്തിരുത്തി ഞാൻ ചോദിച്ചു.
എന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന ദുരൂഹത അവൾക്കപ്പോൾ കൃത്യമായി
💬 Comments
View all comments