Chapter Title : ദേവനന്ദ 9 [വില്ലി]
മനസിലായി. ഞാൻ പറഞ്ഞതിനർദ്ധം മനസിലായി എന്ന രീതിയിൽ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി..
" അതൊന്നും വേണ്ടാ ട്ടോ ... ഞാനിതൊക്കെ വച്ചു കുഞ്ഞി സ്വപ്നമൊക്കെ കണ്ടു നേരം വെളുപ്പിച്ചോളാം... മോൻ അത്രക്ക് ബുദ്ധിമുട്ടണ്ടാ... "
" ശെരി വേണ്ടെങ്കിൽ വേണ്ട. ഏതായാലും ഇത്ര ആയില്ലേ.. എന്നാൽ ഒരു ഉമ്മ കൂടി താ ദേവു.. "
" പറ്റില്ലാട്ടോ നന്ദുവേട്ട.... അതൊന്നും വേണ്ട. അവരറിഞ്ഞാൽ ചീത്ത കേൾക്കുവേ...."
" അതിനവര് അറിയാതിരുന്നാൽ പോരെ... "
ഞാൻ അവളിലേക്ക് അടുക്കാൻ ശ്രമിക്കുംതോറും അവൾ പിന്നോക്കം മാറി ഇരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പെട്ടന്നവളെന്നെ രണ്ടു കൈ കൊണ്ടും എന്നെ ശക്തിയായി പിന്നിലേക്ക് തള്ളി മാറ്റി.
" മാറിക്കെ... വെറുതെ കള്ളത്തരം കാട്ടാൻ നിക്കണ്ടാ ട്ടോ നന്ദുവേട്ട. ഞാൻ സമ്മതിക്കില്ല.... "
മൗനത്തിന് എന്നും ചില നേരങ്ങളിൽ പല അർത്ഥങ്ങളും ഉണ്ടാകും . ആ നേരവും അവളുടെ മുന്നിൽ ഞാൻ പാലിച്ച ആ മൗനത്തിനും വെടക്ക് ചിരിക്കും ഉണ്ടായിരുന്നു പല അർത്ഥങ്ങളും . അതു മനസിലായി എന്ന വണ്ണം ദേവു എന്റെ അടുത്ത് നിന്നകന്നു മാറി നിന്നു.
" നന്ദുവേട്ട.... വേണ്ടാട്ടോ.. എനിക്ക് പേടിയാ... അമ്മ ഒക്കെ ഇപ്പൊ തന്നെ വരും.... "
വെറുമൊരു കാരണമെന്ന വണ്ണം അവളതു പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു.
ഒരു നിസ്സഹായ ഭാവം അവളിൽ വന്നു നിറഞ്ഞു. എങ്കിലും അവളെ അങ്ങനെ വിടാൻ എന്തോ മനസ്സനുവദിക്കുന്നില്ല.
അതു കൊണ്ട് തന്നെയാവാം എന്നെ തള്ളി നീക്കി അവൾ മുറിയിലേക്ക് പോയപ്പോഴും
💬 Comments
View all comments