Chapter Title : ദേവനന്ദ 9 [വില്ലി]
പിന്നാലെ പോകാൻ എന്നെ പ്രേരിപ്പിച്ചതും. മുറിക്കുള്ളിലെ ചുവരുകൾക്കുള്ളിൽ എന്റെ ദേവുവിന്റെ നാണവും സ്നേഹവും ഒതുങ്ങി കൂടി. പിന്നിൽ നിന്നു കയറി അവളെ ചുറ്റി വരിയുമ്പോൾ അത് പ്രതീക്ഷിച്ചെന്ന മട്ടിൽ അവൾ നിന്നതേ ഒള്ളു..
" നന്ദുവേട്ട എനിക്ക് പേടിയാ.... അച്ഛനൊക്കെ വന്നിട്ട് എല്ലാരും സമ്മതിച്ചിട്ടു പോരെ നമുക്ക് എല്ലാം .... പ്ലീസ്..... "
അവസാനമായി അവളൊന്നു കൂടി ചോദിച്ചു.. അവളുടെ ശരീരത്തിലെ ചൂട് നെഞ്ചിലറിഞ്ഞപ്പോഴേ എന്റെ രക്തം തിളക്കാൻ തുടങ്ങിയിരുന്നു. അവളോട് ചേർന്ന് നിൽക്കുമ്പോൾ ആദ്യമായി മനസ്സിൽ മറ്റൊരു ചിന്ത കടന്നു വന്നു....
" അച്ഛന്റെ വന്നിട്ട് ആണെങ്കിൽ ഈ ജന്മത്ത് നടക്കുമെന്ന് തോന്നുന്നില്ല..... "
ആവേശം വര്ധിക്കുന്നതിനിടയിൽ എന്റെ നാവിനെ പോലും എനിക്ക് നിയന്ദ്രിക്കാൻ കഴിഞ്ഞില്ല. കേട്ട പാടെ അവളെന്റെ നേർക്കു തിരിഞ്ഞു നിന്നു. എന്റെ കണ്ണുകളിലേക്കു ദയനീയമെന്ന വണ്ണം ഒന്ന് നോക്കി...
" അപ്പൊ എന്റെ അച്ഛൻ ഇനി വരില്ലെന്നാണോ നന്ദുവേട്ടനും വിചാരിച്ചേക്കണേ.... " .
എന്റെ ആ വാക്കുകൾ അവളെ നോവിച്ചെന്നു ആ നിമിഷം എനിക്ക് മനസിലായി... എന്റെ കണ്ണുകളിലേക്കു നോക്കി നിൽക്കേ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങുക ആയിരുന്നു.....
" എന്റെ പൊന്നു പെണ്ണെ.. നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയാൻ നിൽക്കല്ലേ..... "
" പിന്നെ എന്തിനാ നന്ദുവേട്ടൻ അങ്ങനെ പറഞ്ഞെ..... "
എന്റെ മുന്നിൽ കേറുവോടെ എന്നെ നോക്കി അവൾ ചോതിച്ചു. അച്ഛന്റെ കാര്യം ഓർക്കുമ്പോൾ എന്നും തോന്നുന്ന വിഷമത്തിനു പുറമെ ഇന്നെന്നിൽ അല്പം ദേഷ്യവും കൂടി ചേർന്നു.
" അതിനു ഞാൻ എന്ത് പറഞ്ഞു
💬 Comments
View all comments