Chapter Title : ദേവനന്ദ 9 [വില്ലി]
എന്തിനാ പിണങ്ങുന്നേ... ദേ... ഞാൻ ഉമ്മ തരാന്നു പറഞ്ഞല്ലോ... പിന്നെ എന്താ.... "
നിന്ന നിൽപ്പിൽ എന്നെ ചുറ്റി വരിഞ്ഞു അവൾ പറഞ്ഞു നിർത്തി..
" ഇനി ഉമ്മ മാത്രം പോരെ.. നന്ദുവേട്ടന്റെ ഇഷ്ടം പോലെ.... എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. എന്നോട് പിണങ്ങല്ലേ നന്ദുവേട്ട.... ദേവൂട്ടി ഒരു തമാശ പറഞ്ഞതല്ലേ നന്ദുവേട്ട. എനിക്കറിയാലോ എന്റെ അച്ഛനെ എന്നാണെങ്കിലും എന്റെ നന്ദൂട്ടൻ കണ്ടുപിടിച്ചു കൊണ്ടുവരുമെന്ന്... "
അധികമായാൽ അമൃതും വിഷമാണെന്ന് പഴമക്കാർ പറയുന്നതു പോലെ എന്റെ കുസൃതിയും അല്പം കൂടി പോയി... അവളുടെ അവസാനത്തെ വാക്കുകൾ അല്പം വിതുമ്പലോടെ ആണവൾ അവസാനിപ്പിച്ചത്... അവൾ ആത്മാർഥമായി പറഞ്ഞതല്ലെങ്കിലും ആ വാക്കുകൾ എന്റെ ഉള്ളം നീറിച്ചു. ഇനിയും ഇത് തുടർന്നു പോകാൻ താല്പര്യമില്ലാത്ത കൊണ്ട് ഞാൻ ദേവുവിനെ ഇടുപ്പിലൂടെ കൈകൾ കടത്തി അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.. ഒരു പുഞ്ചിരിച്ചു മാത്രം ആയിരുന്നു അവളുടെ മറുപടി..
" താ..... "
കണ്ണുകൾ അടച്ചു ഇടത്തെ കവിൾ എന്റെ നേരെ ചരിച്ചവൾ ആവശ്യപ്പെട്ടു...
" വേണ്ട ദേവു അമ്മ അറിഞ്ഞാൽ വഴക്ക് പറയും ..... "
അവളുടെ അതെ ശൈലിയിൽ അല്പം കുസൃതി കലർത്തി ഞാൻ പറഞ്ഞു.
" കളിക്കാതെ ഉമ്മ താ നന്ദുവേട്ട..... "
ചോദിച്ചു തീരേണ്ട താമസം. അവളുടെ കവിളിൽ എന്റെ ചുണ്ടുകൾ വീണ്ടും പതിച്ചിരുന്നു... ഇത്തവണ ചുണ്ടുകൾ കവിളിൽ കവിത രചിക്കുക ആയിരുന്നു.. അവളുടെ കവിളിലും നെറ്റിയിലും ആ തുടുത്ത മുഖത്തു എല്ലാം ഞാൻ ഞങ്ങളുടെ സ്നേഹത്തിന്റെ പുതിയ കാവ്യം രചിക്കാൻ തുടങ്ങി ഇരുന്നു.. ഒരെതിർപ്പും കൂടാതെ
💬 Comments
View all comments