0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 7.9K
ഇരിപ്പു കണ്ടവൾ ചിരിയടക്കുന്നുണ്ടായിരുന്നു... എന്തൊക്കെയോ പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി വീണ്ടും എന്റെ ഒപ്പം കയറി കിടന്നു..  എന്നെ ചുറ്റി പിടിച്ചു. " ചേച്ചിയാ .. അവർ കവലയിൽ എത്തി എന്ന്..  എനിക്കെന്തെങ്കിലും വേണോ എന്നറിയാൻ വിളിച്ചതാ.... " എന്നും ഞങ്ങളുടെ പ്രേമം സല്ലാപത്തിൽ കരടായി കടന്നു വരുന്ന ഏടത്തിയെ ഇന്നു വീണ്ടും ഞാൻ മനസ്സിൽ ശപിച്ചു.. " ഓഹ്..  എന്നാൽ പിന്നെ നമ്മൾ ഇങ്ങനെ ഇരിക്കുന്നത് കാണണ്ട അല്ലെ.  " ആരോടോ ഉള്ള ദേഷ്യം എന്ന പോലെ ഞാൻ ദേവുവിനോട് പറഞ്ഞു മുഖം വീർപ്പിച്ചു.  പാതിയിൽ നിന്നു പോയ സുഖത്തിന്റെ വിഷമത്തിൽ ആയിരുന്നു ഞാൻ.. " എന്തിനാ നന്ദുവേട്ട എന്നോട് വഴക്കിടുന്നെ...  ഞാൻ ഒന്നും ചെയ്തില്ലല്ലോ.... ഇങ്ങനെ ആണെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ.... " വഴക്കു കൂടാൻ ആണെങ്കിൽ ഇവളെ കഴിഞ്ഞേ വേറെ ആരും കാണു...  ചെറിയ കാര്യങ്ങൾക്കു പോലും വഴക്ക് കണ്ടുപിടിക്കാനും അതിൽ കണ്ണ് നിറക്കാനും ദേവു മിടുക്കി ആണെന്ന് കുറച്ചു നാളുകൾ കൊണ്ട് തന്നെ തെളിയിച്ചതാണ്. " എനിക്കെന്റെ കെട്ട്യോളെ ഒന്നു തൊടാൻ പോലും ഇപ്പോളും മറ്റുള്ളവരുടെ അനുവാദം വേണമെന്നായല്ലോ...? " പിണക്കം നടച്ചു തിരിഞ്ഞു കിടന്ന ദേവു കേൾകാനായി ഞാൻ പറഞ്ഞു. " ആഹ് അതെ...  കെട്ട്യോളെ വേണ്ടെന്നു പറഞ്ഞപ്പോൾ ഓർക്കണമായിരുന്നു... " ഉടനെ തന്നെ മറുപടി കിട്ടി.
" അതിൽ ഞാനിന്നു ഖേദിക്കുന്നു...  " ദേവുവിന്റെ ഇടുപ്പിലൂടെ കൈ കടത്തി അവളെ ഇക്കിളിയാക്കി കൊണ്ട് ഞാൻ അത് പറയവേ പൊട്ടിച്ചിരിച്ചു കൊണ്ടവൾ കട്ടിലിൽ കിടന്നുരുണ്ടു പോയി... " നന്ദുവേട്ട....  ഒന്നടങ്ങി

💬 Comments

View all comments