Chapter Title : ദേവനന്ദ 9 [വില്ലി]
ഓട്ടോയിക്ക് കാശ് കൊടുത്തു കയറി വന്ന അമ്മ കാണുന്നത് ഏടത്തിയുടെ മുന്നിൽ നിന്നു പരുങ്ങുന്ന എന്നെയാണ്.
" എന്താ മോളെ...? "
" ഒന്നുമില്ലമ്മേ......"
ഏടത്തിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ മുറിക്കകത്തേക്കു കയറി പോയി.
" നിങ്ങളെ ഒറ്റക്കിരുത്തി പോയപ്പോഴേ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒപ്പിക്കും എന്ന്.. ആ ചേട്ടന്റെ അല്ലെ അനിയൻ... "
കിട്ടിയ അവസരത്തിൽ ഏടത്തിയും എന്നെ കളിയാക്കി.. ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കായൊള്ളൂ.
" നിന്നു വിയർക്കാതെ അപ്പുറത്തേക്കെങ്ങാനും പോ ചെക്കാ... ഇനി അമ്മക്ക് കൂടി സംശയം ഉണ്ടാക്കേണ്ട... അമ്മ അറിയാതിരിക്കാനാ.. എത്താറായി എന്ന് നേരത്തെ വിളിച്ചു പറഞ്ഞത്. എന്നിട്ടും രണ്ടിനും ബോധം ഇല്ലല്ലോ ദൈവമേ......... "
അവരങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആണ് ഏടത്തിക്കുള്ളിലെ വലിയ മനസ്സ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത് .. നിലവിളക്കിട്ടു പൂജിക്കാൻ പോന്നതാണെന്റെ പൊന്നേട്ടത്തികിന്നെന്റെ ഉള്ളിലെ സ്ഥാനമെന്ന് ഞാൻ ഉണർന്നു. എങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവിടെന്നു രക്ഷപ്പെട്ടു....
***====****====****====
" ഇന്നലെ ചേച്ചിയുടെ മുന്നിൽ നിന്നു എന്റെ തൊലിയുറിഞ്ഞു പോയി.... "
കടൽ തീരത്തെന്നോട് ചേർന്നിരിക്കെ അവൾ പരാതി പെട്ടി തുറന്നു.
" സാരമില്ല. നമ്മുടെ ഏടത്തി അല്ലെ? "
" പിന്നെ ... എന്നെ അവിടെ ഒറ്റക്കാക്കിട്ടു മുങ്ങില്ലേ ദുഷ്ടൻ. രാത്രി എല്ലാം കിള്ളി കിള്ളി ചോദിച്ചു.. എനിക്കാണെങ്കിൽ നാണം വന്നിട്ട് പാടില്ലായിരുന്നു . "
അവളുടെ സംസാരം കെട്ടു എനിക്ക് ചിരിയാണ് വന്നത്..
" ചിരിച്ചോ.. ചിരിച്ചോ... ഞാനപ്പോഴേ പറഞ്ഞതാ. വേണ്ടന്നു. എന്നിട്ട് എല്ലാം കഴിഞ്ഞു എന്നെ ഒറ്റക്കവിടെ ഇട്ടിട്ടു ഒരു പൊക്കല്ലേ....
💬 Comments
View all comments