Chapter Title : ദേവനന്ദ 9 [വില്ലി]
ശരിയാക്കി തരണൊണ്ട് ഞാൻ. "
അവളുടെ കെറുവ് കേട്ടു വീണ്ടും ഞാനൊന്നു ചിരിച്ചു.
" എനിക്ക് ദേഷ്യം വന്നൊണ്ട് ട്ടോ നന്ദുവേട്ട.....എന്നെ ചുമ്മാ കളിയാക്കുവാ ല്ലേ ...... ചിലസമയത് നമ്മുടെ പൂജാമുറിയിലെ കണ്ണന്റെ അതെ വെടക്ക് ചിരിയാ ഈ നന്ദുവേട്ടനും... രണ്ടും കള്ളന്മാരാ....... "
ഒരു കള്ളപ്പിണക്കം പുറമെ കാട്ടി അവൾ കടലിന്റെ വിരിമാറിലേക്കു കണ്ണുകൾ പായിച്ചു. ചിലനേരം അവൾ ദേഷ്യം പിടിക്കുന്നത് കാണാൻ ഒരു കൗതുകമാണ്...
" ഇനി കണ്ടോ.. എല്ലാം അമ്മ പറഞ്ഞത് പോലെ മതി... അച്ഛൻ വന്നിട്ട് അച്ഛന്റെ അനുഗ്രഹമൊക്കെ കിട്ടിയിട്ട് മതി ഇനി എല്ലാം..... "
അതെ അഭിപ്രായം വീണ്ടും അവൾ എടുത്തിട്ട നിമിഷം എന്നിലുണ്ടായ ഭാവമാറ്റങ്ങൾ അവളറിയാതിരിക്കാൻ കഴിയും വിധം ഞാൻ പരമാവധി ശ്രമിച്ചു. അവളിൽ ഇനിയും അവശേഷിക്കുന്ന ആ പ്രതീക്ഷ എന്നെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തുന്നുണ്ടായിരുന്നു .... ഇനിയെങ്കിലും എല്ലാം അവളോട് പറഞ്ഞു കൂടെ എന്ന് ഉൾമനസ്സിൽ ഇരുന്നാരോ പറയുന്നതിന്റെ കാതുകളിൽ മുഴങ്ങി . പക്ഷെ അതെ മനസ്സിന് ഇന്ന് ഒന്നറിയാം.. എനിക്കതിനു കഴിയില്ല എന്നത്...
" വിഷമം ആയോ എന്റെ നന്ദൂട്ടനു? "
അച്ഛന്റെ ഓർമകളിൽ സങ്കടം കൊണ്ട എന്റെ ഭാവം കണ്ടു അവൾ ചോദിച്ചു.
" സാരമില്ലാട്ടോ... നമുക്ക് വേണ്ടി അല്ലെ..... "
സമാധാനിപ്പിക്കാനെന്ന വണ്ണം പറഞ്ഞെന്റെ തോളിലേക്ക് തലചായ്ച്ചു അവൾ.
" എന്താ നന്ദുവേട്ട ആലോചിക്കുന്നേ...? "
ഏറെ നേരമായിട്ടും ഒന്നും മിണ്ടാതെ വന്നപ്പോൾ അവൾ ചോദിച്ചു.
" എനിക്കറിയാം എന്താ.. ആലോചിക്കുന്നതെന്നു... ഞാൻ പറയട്ടെ..... "
വാക്കുകളിൽ അല്പം കൗതുകവും അതിലേറെ കുസൃതിയും
💬 Comments
View all comments