Chapter Title : ദേവനന്ദ 9 [വില്ലി]
ചേർത്തു ദേവു അത് ചോദിക്കുമ്പോൾ അവൾ പറയാൻ പോകുന്നതെന്തെന്നു എന്നിക് വ്യക്തമായി അറിയാമായിരുന്നു.
" അച്ഛനെ കണ്ടുപിടിക്കുന്ന കാര്യം അല്ലെ... ഇനി ഇപ്പോൾ പെട്ടന്ന് കണ്ടു പിടിക്കുമല്ലോ... നന്ദുവേട്ടന്റെ കൂടെ ആവശ്യം ആണല്ലോ.... എന്നല്ലെ......? "
മനസ്സനാവശ്യമായി നീറുന്നുണ്ടായിരുന്നെങ്കിലും പുറമെ ദേവുവിന് മുന്നിൽ പുഞ്ചിരിക്കാൻ ഞാൻ ഇന്ന് പഠിച്ചിരിക്കുന്നു.. അവളുടെ തോളിലൂടെ കൈ ഇട്ടു ഞാനവളെ എന്നിലേക്ക് ചേർത്തു ഇരുത്തി. ഇടം കൈയിൽ അവളുടെ കൈകൾ കോർത്തു കണ്ണെത്താ ദൂരത്തെ കടൽ പരപ്പിലേക്കു കാഴ്ച തിരിച്ചു..
കടൽ കാറ്റിന്റെ തണുപ്പും തിരമാലയുടെ ആർത്തലക്കുന്ന ശബ്‍ദവും..... ദേവുവിന്റെ സ്നേഹം പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലും എന്റെ ദേവുവിന്റെ സാമിപ്യവും എല്ലാം ആസ്വദിച്ചു എത്ര നേരം അവിടെ ഇരുന്നു എന്നറിയില്ല... എങ്കിലും എല്ലാം ആദ്യമായി അനുഭവിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ...........
കടലിന്റെ മായാലോകത്ത് സൂക്ഷിച്ചിരിക്കുന്ന രഹസ്യങ്ങൾ പോലെ അവളുടെ അച്ഛനേ കുറിച്ചുള്ള ആ രഹസ്യവും ഇന്നെന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു വച്ചിരിക്കയാണ്.. കടലിന്റെ ഭംഗി ആസ്വദിക്കുന്ന എന്റെ
ദേവൂട്ടിക്കറിയില്ലല്ലോ താനിന്നും കാണാൻ കാത്തിരിക്കുന്ന സ്വന്തം അച്ഛൻ ഈ കടലിന്റെ വിരിമാറിലെവിടെയോ ഉണ്ടെന്ന സത്യം... ചിലപ്പോൾ അദ്ദേഹം എല്ലാം കാണുന്നുണ്ടാവാം കേൾക്കുന്നുണ്ടാവാം.. ഞങ്ങളെ തഴുകി കടന്നു പോകുന്ന ഈ തണുത്ത കാറ്റു ചിലപ്പോൾ അച്ഛന്റെ സാമിപ്യം ആകാം... ദേവുവിന്റെ കാലിൽ തട്ടി തിരികെ പോകുന്ന ഓരോ തിരമാലകളും ഇന്നദ്ദേഹത്തിന്റെ അനുഗ്രഹം ആകാം...
" ഹലോ ..... "
ഒരു പെൺകുട്ടിയുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്. പരസ്പരം അടർന്നു മാറി ഞങ്ങൾ അവരെ തുറിച്ചു നോക്കി.
💬 Comments
View all comments