Chapter Title : ദേവനന്ദ 9 [വില്ലി]
മുൻ പരിചയമൊന്നും ഇല്ലാത്ത രണ്ടു മുഖങ്ങൾ. ഒരു സ്ത്രീയും പുരുഷനും.
" ഞങ്ങളെ മനസിലായില്ലേ..? "
എന്റെ നോട്ടം കണ്ടിട്ടാവാം അവരങ്ങനെ ചോദിച്ചത്.. പക്ഷെ എന്റെ ഓർമകളിൽ ഒന്നും അവരുടെ മുഖം തെളിഞ്ഞു വന്നില്ല.
" തനിക്ക് ഓർമ കാണാൻ വഴിയില്ല. പക്ഷെ കുട്ടിക്കെന്നെ ഓർമ വരുന്നില്ലേ.... ? "
എന്നിൽ നിന്നു തിരിഞ്ഞു അവർ ദേവുവിനോടായി ചോദിച്ചു..
" ഇല്ല... " പതിഞ്ഞ സ്വരത്തിൽ അവൾ അങ്ങനെ പറഞ്ഞു മുഖം താഴ്ത്തി...
" എന്താണ് കുട്ടി....നിങ്ങടെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തിൽ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ ഓർമ ഇല്ലെന്നു വച്ചാൽ.... കഷ്ടം ആണുട്ടോ . ....... "
എല്ലാം സംസാരിക്കുന്നത് ആ സ്ത്രീ ആയിരുന്നു.
" നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്.... നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് പറയു.... "
ഞാനല്പം ശബ്ദം ഉയർത്തി ചോദിച്ചു.
" ആഹാ... അപ്പോൾ അന്ന് ഹോട്ടലിൽ വച്ചു നടന്നതൊക്കെ മറന്നോ നിങ്ങൾ.. നിങ്ങൾ മറന്നാലും എനിക്കും സുധിക്കും നിങ്ങളെ മറക്കാൻ പറ്റില്ല.... അന്ന് ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ഇവളുടെ ബന്ധുക്കൾ തന്നെ കൊന്നേനെ.... "
എല്ലാറ്റിനും മറുപടി അവരയിരുന്നു പറഞ്ഞിരുന്നത് . അതികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ആ ഹോട്ടലിൽ അവരും ഉണ്ടായിരുന്നു എന്നെനിക് മനസിലായി... എനിക്കവരെ കണ്ടതായി ഓർമ ഇല്ല. കാരണം അപ്രതീക്ഷിതമായി കിട്ടിയ ഒരടിയിൽ എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.. പക്ഷെ ദേവു..... ! എങ്കിൽ ഇവൾക്ക് അവരെ ഓർമ കാണേണ്ടതാണല്ലോ....
" തൊട്ടടുത്ത റൂമിൽ ആയിരുന്നു ഞങ്ങൾ... ശബ്ദം കേട്ടു ഓടി വന്നതാണ്...
💬 Comments
View all comments