Chapter Title : ദേവനന്ദ 9 [വില്ലി]
നന്ദുവേട്ടനോട് പറഞ്ഞതല്ലേ ഇങ്ങോട്ട് വരണ്ടാ എന്ന്.... ഇനി ക്ലാസ്സ് കട്ട് ചെയ്യാൻ ഞാൻ ഇല്ല ട്ടോ........ "
നടത്തിനിടയിൽ അവൾ എന്നോടും ദേഷ്യപ്പെട്ടു.... ആദ്യമായാണവൾ ഇങ്ങനെ പെരുമാറുന്നത്.... എന്തോ ഒന്നവൾ മറക്കാൻ പാടുപെടുന്നത് പോലെ ഒരു തോന്നൽ... അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്കൊരു കാര്യം ഉറപ്പായിരുന്നു. അവൾക്കു അവരെ അറിയാം എന്ന്....
ബൈക്കിൽ കയറാൻ നേരം എന്നത്തേയും പോലെ ഹെൽമെറ്റ് വക്കാൻ എന്നെ ഓർമിപ്പിച്ചതല്ലെതെ തിരിച്ചു കോളജിലേക്ക് പോകുന്ന വഴി നീളെ ദേവു നിശബ്ദത പാലിച്ചു..... വലിയ ചിന്തയിൽ മുഴുകി ഇരിക്കയാണവളെന്നു തോന്നി.. ഞാനും ഒന്നും ചോദിക്കാനായി പോയില്ല....
കോളേജ് വളപ്പിലേക്ക് വണ്ടി കയറ്റി നിർത്തി വണ്ടിയിൽ നിന്നിറങ്ങിയ നേരം തന്നെ അവളെന്നേയും വിളിച്ചു നേരെ ഒരു മരച്ചുവട്ടിലേക്കു നടന്നു... ഒന്നും മിണ്ടാതെ ഒരധികാര ഭാവത്തോടെ. കാര്യം എന്തെന്നറിയാതെ ഒരു പൊട്ടനെ പോലെ ഞാൻ കൂടെയും ..
മരച്ചുവട്ടിൽ അവളോട് ചേർന്നിരിക്കെ ഏറെ നേരം അവളൊന്നും മിണ്ടായില്ല. എന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ എത്ര നേരം ഇരുന്നു എന്നെനിക്കു തന്നെ അറിയില്ല.
" ക്ലാസ്സ് കട്ട് ചെയ്യണ്ട.. തിരിച്ചു കയറണം എന്ന് പറഞ്ഞു വിളിച്ചു കൊണ്ടു വന്നത് ഇവിടെ ഇരിക്കാൻ ആണോ ഡി പെണ്ണെ... "
എന്റെ ചോദ്യമുയർന്നു നിമിഷം പെട്ടന്നവളെന്നെ കെട്ടിപിടിച്ചു. ഇറുക്കി....
" എന്നോട് ദേഷ്യമുണ്ടോ നന്ദുവേട്ട....? "
ശബ്ദത്തിൽ അല്പം സങ്കടം കലർത്തി അവൾ ചോദിച്ചു
" എന്തിന് ? "
" ഞാൻ അറിയാതെ അവരോട് ദേഷ്യപ്പെട്ടതാ... അല്ലാതെ... ഒന്നും മനസ്സിൽ വച്ചല്ല..... സോറി... "
" എന്നോട് അല്ലല്ലോ
💬 Comments
View all comments