Chapter Title : ദേവനന്ദ 9 [വില്ലി]
അവൾ ചെറുതായി എന്നെ നോവിക്കാൻ തുടങ്ങി ഇരുന്നു എങ്കിലും എനിക്കതൊരു സുഖം ആയിരുന്നു.... അവസാനം സഹികെട്ടു അവളുടെ രണ്ടു കയും ഉയർത്തി പിടച്ചു കട്ടിലിൽ അവളെ മലർത്തി കിടത്തി അവളുടെ മുകളിലായി കയറി ഇരുന്നു . ഇനി അവൾക് അനങ്ങാൻ കഴിയെല്ലുന്നുറപ്പ്... എങ്കിലും രക്ഷപെടാൻ അവൾ ശ്രമം തുടർന്നു. അവസാനം തോൽവി സമ്മതിച്ചു അനങ്ങാതെ കിടന്നു. കൂടെ ഞാനും ഇറങ്ങി കിടന്നു. എങ്കിലും അവളുടെ മുഖത്തപ്പോഴും ആ പുഞ്ചിരി നിലനിന്നിരുന്നു....
" എനിക്കൊരു ഉമ്മ താടീ ദേവൂട്ടി... "
ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളും ചുവന്നു തുടുത്ത അവളുടെ മുഖവും നോക്കി അവളോടൊപ്പം കിടക്കെ ഞാൻ ചോതിച്ചു...
അരുതാത്തതെന്തോ കേട്ട ഭാവത്തിൽ അവളെന്നെ നോക്കി. ശേഷം ഒന്ന് പുഞ്ചിരിച്ചു.
" അപ്പോൾ അമ്മക്ക് കൊടുത്ത വാക്കോ.... അങ്ങനെ ഒന്നും പാടില്ലെന്ന അമ്മ പറഞ്ഞേക്കണേ...ഞാൻ പറഞ്ഞതല്ലേ എല്ലാം. "
എന്നെ ഒട്ടിച്ചേർന്നിരിക്കാൻ ഒരു മടിയും കാട്ടാത്തവളുടെ കുസൃതി നിറഞ്ഞ വാക്കുകൾ....
" ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും അന്റെ അമ്മ പറഞ്ഞിട്ടില്ലല്ല.... "
ഏതോ സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് ആണെനിക്കപ്പോൾ ഓർമ വന്നത്.
" മേത്തു തൊട്ടാൽ അപ്പോൾ പ്രശ്നം ആണെന്ന അമ്മ പറഞ്ഞെ... "
അതെ സിനിമയിലെ ഡയലോഗുമായി അവൾ തിരിച്ചടിച്ചു... വെറുതെ കുറച്ചു നേരം ചിരിച്ചു....
ആ കിടപ്പിൽ അവളുടെ ചിരിക്ക് അല്പം കൂടി ഭംഗി ഉള്ളതായി എനിക്ക് തോന്നി... അറിയാതെ തന്നെ എന്റെ കൈകൾ അവളുടെ ചുവന്നു തുടുത്ത കവിളുകളെ തഴുകൻ തുടങ്ങി. എതിർപ്പൊന്നും കൂടാതെ അവൾ അത് രസിച്ചങ്ങനെ തന്നെ കിടന്നു...
💬 Comments
View all comments