0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.1K
പതിയെ കൈകൾ കവിളിലൂടെ തഴുകി താഴേക്കു ഇറങ്ങാൻ തുനിഞ്ഞതും അവളെന്റെ കൈയിൽ കയറി പിടിച്ചു...  " അതു വേണ്ട മോനെ..... വെറുതെ എന്നെ നോവിക്കാനാണോ ശ്രമം..?  " എന്റെ ഉദ്യമം മനസിലാക്കി എന്നെ തടഞ്ഞ അവളുടെ മുഖം കോരിയെടുത്തു ഞാൻ അവളുടെ കവിളിൽ എന്റെ ചുണ്ടു ചേർത്തു... കണ്ണിൽ..  കവിളിൽ..  മൂക്കിൽ..  നെറ്റിയിൽ എല്ലാം പരതി നടന്ന എന്റെ ചുണ്ട് അവസാനം ആയി അവളുടെ ചുണ്ടുകളെ പൂട്ടിയിരുന്നു...  ഒന്ന് എതിര്ക്കാൻ പോലും നിൽക്കാതെ അവളെല്ലാം ആസ്വദിക്കയാണ്.  ഈ മുറിക്കപ്പുറം അമ്മയും ഏടത്തിയും ഉണ്ടെന്ന സത്യം ഞങ്ങൾ രണ്ടുപേരും മനപ്പൂർവം മറന്നു.. ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞിരിക്കെ   അവളുടെ തേൻ ഇതളുകളുടെ രുചി ഞാൻ അറിയുക ആയിരുന്നു..  പ്രേമത്തിന്റെ ഓരോ തലങ്ങൾ താണ്ടുന്ന ഞാനും എന്റെ ദേവുവും ആ ചുംബനം ആവോളം ആസ്വദിച്ചു..  എന്റെ മുടിയിഴകളിലൂടെ തഴുകി ഇറങ്ങുന്ന അവളുടെ വിരലുകൾ അതിനു തെളിവായിരുന്നു.... മുൻപരിജയം രണ്ടാൾക്കും ഇല്ലെങ്കിലും ചുംബനത്തിന്റെ താളം ഞങ്ങൾ വേഗം  കണ്ടെത്തി.  ആവേശം ആയിരുന്നു പിന്നെ അങ്ങോട്ട്‌...  ഒരു മത്സരർത്ഥികൾ  എന്ന പോലെ തമ്മിൽ ചുണ്ടിലെ മധുരം നുകർന്നെടുക്കാൻ ഇരുവരും മത്സരിച്ചു.  ഒടുവിൽ ശ്വാസം നിലച്ചു പോകുമെന്ന് തോന്നി അവളെന്നെ തള്ളി മാറ്റി...... " എന്നെ കൊല്ലുവോ മനുഷ്യ നിങ്ങൾ.....?  " കിതപ്പടക്കാനാവാതെ അവളെന്നെ നോക്കി ചോദിച്ചു. കിതക്കുമ്പോൾ ഉയർന്നു താഴുന്ന അവളുടെ മാറിടങ്ങൾ ആണ് ആദ്യം കണ്ണിലുടക്കിയത്..  പക്ഷെ അതിരു വിടാൻ എനിക്ക് തോന്നിയില്ല..... പ്രണയമെന്ന വലിയ അനുഭൂതി എന്നെ വല്ലതെ മൂടി ഇരിക്കുന്നു  .  മനസിലെ മൂടുപടങ്ങളെല്ലാം മാറ്റി നിർത്തി ദേവുവിനോടുള്ള

💬 Comments

View all comments