Chapter Title : ദേവനന്ദ 9 [വില്ലി]
ചീത്തയാണെന്നു " അതു മാത്രം കേൾക്കാൻ ഇടവരരുതേ എന്ന് ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർഥിച്ചു...
" അയ്യോ അതു കൊണ്ടല്ല.. എന്നാണെങ്കിലും നന്ദുവേട്ടനെല്ലാം അറിയണം.. പക്ഷേ നന്ദുവേട്ടൻ അതറിയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു......."
" ദേവു... ഇത്രയും നാൾ നീ അതെന്നോട് സ്വയം പറയുമെന്ന് കരുതി ആണ് കാത്തിരുന്നത്. പക്ഷെ.... ഇനി എങ്കിലും എനിക്ക് എല്ലാം അറിയണം... "
എന്റെ കടുംപിടുത്തതിന് മുന്നിൽ അവൾ തോറ്റു. എല്ലാം പറയാനായി അവൾ തയ്യാറെടുത്തു...
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു.. നെഞ്ചിൽ തല വചവൾ പറഞ്ഞു തുടങ്ങി.. എന്റെ നെഞ്ച് പെരുമ്പറ മുഴക്കുകയായിരുന്നു അപ്പോൾ....
. " ചെറിയമ്മയുടെ രഹസ്യക്കാരൻ എന്നു മാത്രമേ എനിക്ക് രാഘവനെ കുറിച്ചറിയുമായിരുന്നുള്ളു..... അന്ന് വരെ.
അന്നാദ്യമായി ആ രാഘവന്റെ തനി സ്വരൂപം ഞാൻ കണ്ടു. നന്ദുവേട്ടനറിയുവോ കാശിനു വേണ്ടി പെണ്ണുങ്ങളുടെ ശരീരം വിൽക്കാൻ മടിക്കാത്ത ഒരു ചെകുത്താനാണയാൾ.. അന്ന് ആ ഹോട്ടലിൽ . അയാളന്നെന്നെയും വിറ്റതാണ്... അച്ഛനില്ലാത്ത നേരം നോക്കി ഏതോ ഒരു പണക്കാരനു എന്നെ കാഴ്ച വക്കാൻ നോക്കിയതാണ്... "
ഭൂമിയിൽ പതിച്ച ഒരു വലിയ മിന്നൽ പിണർ പോലെയായിരുന്നു അവളുടെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചത്... ഇതുവരെയും ഞാൻ ചിന്തിക്കാത്ത തലത്തിലേക്ക് ആണ് എല്ലാം എത്തിച്ചേരുന്നത്.. എന്റെ നെഞ്ചിൽ നിന്നവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.. അവൾ എന്നിൽ പ്രതീക്ഷിച്ച അതെ ഭാവം ആയിരുന്നു എനിക്കപ്പോൾ...
" അന്ന് അച്ഛനെ കാണാതായി ഒരാഴ്ച കഴിഞ്ഞു അച്ഛനെന്തോ അപകടം പറ്റി എന്ന് അയാൾ വന്നു പറഞ്ഞപ്പോൾ കൂടെ
💬 Comments
View all comments