Chapter Title : ദേവനന്ദ 9 [വില്ലി]
പോയത് ആണ്...... പക്ഷെ ചെന്നത് അവിടെ ആ ഹോട്ടലിൽ ആയിരുന്നു.. എനിക്ക് പേടിയുണ്ടായിരുന്നു കൂടെ പോകാൻ. പക്ഷെ അച്ഛനവിടെ ഉണ്ടെന്നയാൾ തറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിച്ചു കൂടെ പോയതാണ്.... ഏതോ ഒരു റൂമിലേക്ക് എന്നെ പിടിച്ചു വലിച്ചു കയറ്റുമ്പോൾ ഞാൻ കണ്ടു.. തൊട്ടടുത്ത റൂമിലേക്ക് കയറുന്ന നന്ദുവേട്ടനെ... പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു ഇറങ്ങി ഓടി കയറി വരാൻ എനിക്ക് ആ റൂം മാത്രമേ ഉണ്ടായിരുന്നുള്ളു....സഹായം ചോദിക്കാൻ നിങ്ങളും . "
അവളതു പറഞ്ഞോന്നു നിർത്തി
ഉറച്ച ശംബ്ദത്തിൽ ഉച്ചത്തിൽ അവൾ അങ്ങനെ പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടുകയായിരുന്നു... എന്റെ ദേവുവിനെ അയാൾ കാശിനു വേണ്ടി ........
" എൻറെ ചെറിയമ്മയെ പോലെ എന്നെയും അയാൾ....." മുഴുവിപ്പിക്കാനാവാതെ അവൾ കരഞ്ഞു പോയി ....
" എന്നെ പോലെ ഉള്ള പല പാവം പെണ്ണുങ്ങളുടെയും ജീവിതം അയാൾ നശിപ്പിച്ചിട്ടുണ്ടാകും അല്ലെ നന്ദുവേട്ട... "
എന്റെ നെഞ്ചിലേക്ക് പക ഇരച്ചു കയറുന്നതായി തോന്നി... ശരീരം ആകെ പുകയുന്നത് പോലെ. അൽപ നേരം എന്നിലേക്ക് ചാരി ഇരുന്ന അവൾ കണ്ണുകൾ തുടച്ചെന്നെ നോക്കി.
"പക്ഷെ അവര് നന്ദുവേട്ടനെ ഉപദ്രവിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു ..... അന്ന് ബീച്ചിൽ കണ്ട ആ ചേച്ചിയും ചേട്ടനും ആണ് എന്നെ രക്ഷിച്ചത്. പോലീസിനെ വിളിച്ചതും വീട്ടിലറിയിച്ചതും എല്ലാം അവരായിരുന്നു... അവര് വന്നില്ലായിരുന്നു എങ്കിൽ എനിക്ക് ഈ ജീവിതം ഉണ്ടാകുമായിരുന്നില്ല.. തിരിച്ചു വീട്ടിൽ ചെല്ലാൻ എനിക്ക് പേടിയായിരുന്നു..
നന്ദുവേട്ടന്റെ കൂടെ അല്ലാതെ നിൽക്കാൻ വേറെ എനിക്കൊരിടവും ഇല്ലായിരുന്നു... എനിക്കറിയാം ഞാൻ കാരണം എത്രത്തോളം നന്ദുവേട്ടൻ നാണം കെട്ടിട്ടുണ്ടെന്നു വിഷമിച്ചിട്ടുണ്ടന്നു.. എത്ര
💬 Comments
View all comments