0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
രാത്രികളിൽ ഞാൻ ആ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടുണ്ടെന്നറിയാമോ?  പക്ഷെ എനിക്ക് ഇന്ന് പരാതി ഒന്നുമില്ല ആരോടും....  ഞാൻ ആഗ്രഹിച്ച ജീവിതം അയാൾ മുഘേന ആണെങ്കിലും എനിക്ക് ഇന്ന് കിട്ടി...  " എന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു മുത്തം തന്നവൾ  പറഞ്ഞു നിർത്തി..  എല്ലാ വിഷമങ്ങളും മനസിലൊതുക്കി ജീവിക്കാൻ പെണ്ണിനെ കഴിഞ്ഞേ ഒള്ളു വേറെ ആരും എന്ന്  എനിക്കാ നിമിഷം മനസിലായി.... " എന്നിട്ടെന്താ ഇതൊന്നും നീ ഇത് വരെയും പറയാതെ ഇരുന്നത്...?  " എല്ലാം കേട്ടതിനു അവസാനം ഒരൊറ്റ ചോദ്യമേ എനിക്കവളോട് ചോദിക്കൻ ഉണ്ടായിരുന്നുള്ളു.. " ആരോടും പറഞ്ഞിട്ടില്ല. നന്ദുവേട്ടന്റെ അമ്മയോടല്ലാതെ....  പേടിയായിരുന്നു...  എല്ലാം അറിഞ്ഞാലും നന്ദുവേട്ടൻ വിശ്വസിക്കില്ലെന്നൊരു തോന്നൽ ആയിരുന്നു...  പിന്നെ ഇതൊരിക്കലും നന്ദുവേട്ടൻ അറിയരുതെന്ന് അമ്മ എന്നോട് പറഞ്ഞു.   അറിഞ്ഞാൽ നന്ദുവേട്ടൻ പോകുമെന്ന് അയാളോട് പകരം ചോദിക്കാൻ....  അതുകൊണ്ട്....  ഞാൻ.... " ഇരച്ചു കയറിയ സങ്കടം അവളുടെ വാക്കുകളിൽ പകുതിയും വിഴുങ്ങി. " ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോകരുത് നന്ദുവേട്ട...  എനിക്ക് ആരോടും ഒരു പരാതിയും ഇല്ല....  അയാളിപ്പോൾ നമ്മളെ ശല്യം ചെയ്യാൻ ഒന്നും വരുന്നില്ലല്ലോ....  എനിക്ക് വാക്കു താ നന്ദുവേട്ട..അയാളുടെ.  അടുത്തേക്ക് പോവില്ലെന്നു.....എനിക്ക് നന്ദുവേട്ടൻ അല്ലാതെ വേറെ ആരും ഇല്ല...  ഞാൻ കാരണം ഇനി നന്ദുവേട്ടന് ഒന്നും സംഭവിക്കരുത്. .  " അവളുടെ വാക്കുകൾക്ക് ഞാൻ മൗനം പാലിച്ചു...  പകയുടെ കനലെരിയുക ആയിരുന്നു മനസ്സ് നിറയെ..  അമ്മ പറഞ്ഞത് നേരാണ്...  ഞാൻ പോകും..  എന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ ആ  നായയെ കാണാതിരിക്കാനും പകരം ചോതിക്കാതിരിക്കാനും മാത്രം എന്നിലെ

💬 Comments

View all comments