0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
പിടിച്ചു പറ്റിയത് അവളെ വീണ്ടും അയാൾക്ക്‌ മുന്നിൽ കാഴ്ച വക്കാൻ വല്ലതും ആയിരുന്നോ..  നിങ്ങൾ ഒരു സ്ത്രീ തന്നെ ആണോ..  മകളെ വിൽക്കാൻ മാത്രം അധപധിച്ചോ നിങ്ങൾ. ?  അതെങ്ങനെ സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന നിങ്ങൾക് എന്ത് മകൾ അല്ലെ ?  അല്ലെങ്കിലും ദേവു നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോ  ?  " മനസ്സിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു നിർത്തിയ ആ നിമിഷം തന്നെ അവരുടെ കൈ എന്റെ മുഖത്തു പതിച്ചിരുന്നു .. അവരുടെ ദേഷ്യമത്രയും ആ കൈത്തലത്തിൽ ഞാൻ അറിഞ്ഞു. " വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് ...  എന്റെ ദേവു മോളെ ഞാനെന്തു ചെയ്തെന്ന നീ ഈ പറയുന്നത്?  " അവരുടെ അടിയുടെ വേദനയേക്കാൾ പതിന്മടങ്ങപ്പൊഴും  എന്റെ നെഞ്ചു നീറുന്നുണ്ടായിരുന്നു. " എന്തിനാണീ അഭിനയം..  എനിക്കറിയണം  അന്ന് ആ ഹോട്ടലിൽ അവളെത്തിയതിനു പിന്നിൽ നിങ്ങളുടെ അറിവുണ്ടോ എന്ന്..  അന്ന് അവളെ വില പറഞ്ഞുറപ്പിക്കുമ്പോൾ അതിൽ നിങ്ങളുടെ പങ്കെത്രെ ആണെന്ന്.... " ഒന്നും മനസിലാവാത്തത് പോലെ അവരെപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു... നീ എന്തൊക്കെയാ മോനെ ഈ പറയുന്നത്..  തെളിച്ചു പറ....  " ദയനീയ സ്വരം അവരിൽ നിന്നുയർന്നു. ദേവുവിൽ നിന്നറിഞ്ഞതും എനിക്കറിയാവുന്നതുമായാ എല്ലാ കാര്യങ്ങളും ഞാൻ അവർക്കു മുന്നിൽ വിവരിച്ചു.  കേട്ടതത്രയും വിശ്വസിക്കാനാവാതെ ഒരു തേങ്ങലോടെ അവർ അടുത്ത് കണ്ട കസേരയിലേക്കിരുന്നു..... " എന്നവൾ ആ ഹോട്ടലിൽ വന്നത് എന്നെ കാണാൻ അല്ല...  അയാൾ ചതിച്ചു കൊണ്ടു വന്നതാണ്... അന്ന് ഞാൻ അവിടെ ഉണ്ടാവണം എന്നത് എന്റെ വിധി ആയിരുന്നു..ദേവുവിന്റെയും. . 

💬 Comments

View all comments