0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
" എല്ലാം കെട്ടു സ്വയം നിയന്ദ്രിക്കാനാവാതെ അവർ മുഖം പൊത്തി ഇരുന്നു കരഞ്ഞു.
" എന്റെ ജീവിതം നശിപ്പിച്ചതും പോരാഞ്ഞു.  അയാളെന്റെ മകളെയും....  ദുഷ്ടൻ ആണയാൾ....  ദൈവമേ..  ഒന്നുമറിയാതെ ഞാനെന്റെ മോളെ എത്ര ശപിച്ചിട്ടുണ്ടാകും...  എല്ലാറ്റിനും കാരണം ഞാൻ ആണ്..  എന്റെ അജയേട്ടന്റെ വരെ മരണത്തിനു കാരണക്കാരി ഈ ഞാനാണ്..  എനിക്കിനി ജീവിക്കാൻ വയ്യ.... " അവരത്രയും പറഞ്ഞു നിർത്തി കണ്ണുകൾ തുടച്ചു പകയോടെ ചാടി എഴുന്നേറ്റു ജനലിൽ പിടിപ്പിചിരുന്ന വെട്ടുകത്തി എടുത്തു പുറത്തേക്കു നടന്നു... എന്താണ് സംഭവിക്കന്നത് എന്നറിയുന്നതിനു മുന്നേ ഞാൻ അവരുടെ കൈ കയറി പിടിച്ചു അവരെ തടഞ്ഞു... " എന്നെ വിട്..  ഈ ലോകത്തു ഞാനോ ആ ചെകുത്താനോ ഇനി ആവശ്യമില്ല.  അങ്ങനെ എനിക്ക് ഒറ്റക്ക് മരിക്കാനും കഴിയില്ല.  ചാകുന്നതിനു മുൻപ് എന്റെ മോൾക്ക്‌ വേണ്ടി എനിക്ക് ഒന്നേ ചെയ്യാനുള്ളൂ.  നിങ്ങളുടെ നല്ലതിന് വേണ്ടി ആ ചെകുത്താന്റെ ചോര അയാളുടെ മരണം..... " കൈകൾ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവരലറി.  എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കണം എനിക്കറിയില്ലായിരുന്നു.. " ജാനമ്മ ഒന്നനടങ്ങു.  അങ്ങനെ അയാളെ കൊന്നാൽ നിങ്ങൾക്കെന്തു കിട്ടാൻ ആണ്... അയാൾക്ക്‌ വേണ്ടത് ഞാൻ കൊടുത്തോളാം..  ഇനി പറയാനും ചെയ്യാനുമുള്ള അവകാശം എനിക്കാണ്...  " പഴയ കണക്കുകൾ ബാക്കി നിൽക്കെ അയാൾക്കുള്ള പുതിയ കണക്കുകൾ കൂടി കൂട്ടി വക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.  ജാനമ്മയെ ഓരോന്ന് പറഞ്ഞു മനസ്സിലാക്കി ഞാൻ പതിയെ അവിടെ നിന്നിറങ്ങി..  ജാനമ്മ പറഞ്ഞത് നേരാണ്.  എന്റെയും എന്റെ ദേവുവിന്റെയും സന്തോഷത്തിന് അയാൾ ജീവനോടെ ഉണ്ടാക്കാൻ പാടില്ലെന്ന് തോന്നി.....

💬 Comments

View all comments