0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
പകയുടെ കണക്കുകൾ തീർക്കാൻ സമയം ആയി... ====****=====***====*****=== ഹരിയേയും കൂട്ടി നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്.... മുൻവാതിൽ ചവിട്ടി തുടന്ന് കയറുമ്പോഴേ അകത്തു നിന്നെവിടെന്നോ അവ്യക്തമായ എന്തോ ഒന്നു കേൾക്കാമായിരുന്നു .. ഓടി കയറി ശബ്ദം കേട്ട വാതിൽ തള്ളി തുറക്കുമ്പോൾ കാണാം മദ്യലഹരിയിൽ ഒരു പെൺകുട്ടിയോടൊപ്പം കട്ടിലിൽ പൂർണ നഗ്നനനായി ആറാടുന്ന  രാഘവനെ.  എന്നെ കണ്ടതേ അയാൾ ചാടി എഴുന്നേറ്റു. ഉടുതുണി പോലും ഇല്ലാതെ അയാളെന്റെ മുന്നിൽ നിന്നലറി. " നീ എന്താടാ നായെ എന്റെ വീട്ടിൽ..  നിനക്ക് കിട്ടിയതൊന്നും പോരെ... " അയാളുടെ ശബ്ദം ഉയർന്നു കേട്ടു. പറഞ്ഞു തീർക്കാൻ അയാളെ ഞാൻ അനുവദിച്ചില്ല.  കൈയിൽ കരുതിയ ക്രിക്കറ്റ് സ്റ്റമ്പ് അയാളുടെ തലയ്ക്കു നേരെ ആഞ്ഞു വീശി...
" ആആആ...... " ഇടി മുഴക്കം പോലെ അയാളുടെ ആർത്ത നാദം ആ വീട്ടിലാകെ മുഴങ്ങി കേട്ടു... ഒറ്റ പ്രഹരത്തിൽ തന്നെ അയാൾ നിലം തൊട്ടിരുന്നു.. തലയിൽ നിന്നും രക്തം വരാൻ തുടങ്ങും മുൻപേ ഞാൻ അയാളുടെ മുകളിൽ കയറി ഇരുന്നു..  തിരിച്ചു ഒന്ന് പ്രതികരിക്കാൻ അയാൾക്ക്‌ ആകുന്നതിനും മുൻപ് അയാളുടെ മുഖം അടച്ചെന്റെ അടുത്ത അടിയും വീണിയുന്നു.... എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ കട്ടിലിൽ കിടന്ന പെൺകുട്ടി പേടിച്ചു കട്ടിലിലെ പുതപ്പെടുത്തു തന്റെ നഗ്നത മറച്ചു മുറിയുടെ മൂലയിലേക്ക് ഓടി മാറിയിരുന്നു. മുറിക്കുള്ളിൽ നിന്നുയരുന്ന അയാളുടെ ശബ്ദം കേട്ടെന്നോണം എവിടെ നിന്നോ സെക്യൂരിറ്റി ഓടി എത്തി....  ഹരി അയാളെ പിടിച്ചു മാറ്റി ചെകിട്ടത്തൊന്നു പൊട്ടിക്കുന്നത് കണ്ടു...  ആയാളും ഒറ്റ അടിയിൽ നിലം പതിച്ചു. അവിടെ

💬 Comments

View all comments