0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
വഴിയില്ലായിരുന്നു.... " അവൾ ഞങ്ങൾക്ക് നേരെ കൈകൾ കൂപ്പി അപേക്ഷിച്ചു.. " അതിനു സ്വന്തം ശരീരം വിൽക്കണോടീ കഴുവേറീടെ മോളെ..... " അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം അത്രയുംകൂട്ടി വച്ചു ഞാനവളോട് അലറി... " ഞങ്ങൾക്ക് ആരും ഇല്ല ചേട്ടാ.. അമ്മക്ക് വയ്യ..  ഇത്രയും കടം വീട്ടാൻ വേറെ വഴി ഇല്ലാഞ്ഞിട്ട...  എന്നെ രക്ഷിക്കണം..  ആരോടും പറയരുത്.... അമ്മക്ക് പോലും അറിയില്ല ഇത്... " കരച്ചിലടക്കാൻ ആവാതെ അവൾ പറഞ്ഞു.  എല്ലാം കേട്ടവളോട് എനിക്കും സഹതാപം തോന്നി.  സത്യത്തിൽ അന്ന് ഞാനില്ലാതിരുന്നു എങ്കിൽ എന്റെ  ദേവുവിന്റെ അവസ്ഥയും ഇത് തന്നെ ആകുമായിരുന്നില്ലേ...
" ഇല്ല..  നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല.  ആരുമൊന്നും അറിയുകയുമില്ല. . പകരം നീ ഞങ്ങൾ പറയുന്നത് പോലെ കേൾക്കണം...  " ഹരിയുടെ വാക്കുകലിൽ അവൾ  ആശ്വാസം കൊണ്ടു........  അവളത്തിനു സമ്മതം മൂളി.... എല്ലാ പ്ലാനിങ്ങിനും ഒടുവിൽ ആ കുട്ടിയെ സ്വന്തം വീട്ടിൽ ആക്കിയിട്ടാണ് ഞങ്ങൾ തിരികെ മടങ്ങിയത്... ====***====****=====*** " നന്ദുവേട്ടനൊരു കാര്യം അറിഞ്ഞോ?  " പതിവിലും സന്തോഷത്തോടെ പിറ്റേന്ന് ഓടി  മുറിയിലേക്ക് കയറി വന്ന ദേവു ചോദിച്ചു... " എന്താ...? " " അയാളില്ലേ?  ആ രാഘവൻ. അയാളെ ഇന്നലെ പോലീസ് പിടിച്ചു...." " പോലീസോ  എന്തിനു...?  " അത്ഭുതത്തോടെ ഞാൻ ചോദിച്ചു.. " ഏതോ ഒരു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന്....  കാശിന്റെ പേരിൽ വീട്ടിൽ വിളിച്ചു വരുത്തി.  " " അയ്യോ എന്നിട്ട്..? . " " എന്നിട്ടെന്താ.  ആ കൊച്ചിന് ഇത്തിരി തന്റേടം കൂടുതലായിരുന്നു എന്ന തോന്നുന്നേ...  കൈയിൽ

💬 Comments

View all comments