0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
കിട്ടിയ എന്തോ കൊണ്ട് തലക്കടിച്ചു എന്നു.  ഇപ്പൊ ആശുപത്രിയിലാ അയാൾ.  ആ കൊച്ചു കേസ് കൊടുത്തിട്ടുണ്ടെന്നു.  ഇത് കഴിഞ്ഞാൽ അയാളെ പോലീസ് കൊണ്ടു പോകുമെന്ന കേട്ടത്. " സംഭവിച്ചതൊന്നും അറിയാത്ത മട്ടിൽ ഞാൻ അവളെ നോക്കി. ഉള്ളിലെ കള്ളത്തരം അവളറിയാതിരിക്കാൻ ഞാൻ കഴിവതും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാറ്റിനും പിന്നിൽ ഞാനാണെന്ന സത്യം അവളറിയുന്നതു നല്ലതല്ലെന്ന് നേരത്തെ തോന്നിയതാണ്... " ദൈവം ഉണ്ട് നന്ദുവേട്ട...  അയാൾക് അങ്ങനെ തന്നെ വേണം..  ജയിലിൽ നിന്നിറങ്ങാതിരുന്നാൽ മതിയായിരുന്നു.അയാൾ ...  ഏതായാലും ഈ ചെക്കൻ കലി തുള്ളി അങ്ങോട്ട്‌ ചെല്ലുന്നതിനു മുൻപേ അയാളെ പോലീസ് കൊണ്ടോയല്ലോ..  ഭാഗ്യം... " ആശ്വാസത്തോടെ അവളതു പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കയായിരുന്നു...
" അങ്ങനെയാ ധൈര്യം ഉള്ള പെൺപിള്ളേര്.... അവർക്ക് ആണുങ്ങളെ നിലക്ക് നിർത്താനും അറിയാം.. " ഞാൻ വെരുതേ തട്ടി വിട്ടു. " കളിയാക്കുവൊന്നും വേണ്ടാട്ടോ നന്ദുവേട്ട....  എനിക്കിച്ചിരി ധൈര്യം ഒക്കെ ഉണ്ട്..  പിന്നെ എന്റെ ചെക്കനെ നിലക് നിർത്താനോക്കെ എനിക്ക് അറിയാം...  " " ആണോ..  എന്നെ നിലക്ക് നിർത്തുവോടി നീയ്... " " ആഹ് നിർത്തും..  എന്താ സംശയം.... " " എന്ന ഒന്നു കാണണം അല്ലോ... " അവളെ എന്നിലേക്ക് ചേർത്തു നിർത്തി ഞാൻ പറഞ്ഞു.. " അയ്യേടാ ഇപ്പോ സമയമില്ല മോനെ..  അമ്മ അന്ന്വേക്ഷിക്കും..  പോയി കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ നോക്കു.....  " എന്റെ ഷർട്ടിന്റെ തുറന്നു കിടന്ന ബട്ടണുകൾ ഇട്ടു എന്നിലേക്കു ചേർന്ന് നിന്നവൾ പറഞ്ഞു. " ഇന്നു നമുക്ക് ബീച്ചിൽ പോയാലോ?  " " ഇന്നോ.. 

💬 Comments

View all comments